»   » സൗഹൃദ ദിനം ആശംസിച്ചുകൊണ്ട് കാവ്യ

സൗഹൃദ ദിനം ആശംസിച്ചുകൊണ്ട് കാവ്യ

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ നല്ല സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒത്തിരി താരങ്ങളുണ്ട്. സൗഹൃദ ദിനമായ ആഗസ്റ്റ് നാലിന് പലരും പ്രിയ്യപ്പെട്ട കൂട്ടുകാരെ ഓര്‍ത്തുകൊണ്ട് ഫേസ്ബുക്കില്‍ ആശംസകള്‍ കുറിച്ചു. അതില്‍ നടിയും യുവ എഴുത്തുകാരിയും ഗായികയുമായ കാവ്യയും കുറിച്ചിട്ടുണ്ട് നാലുവരി.

'അങ്ങോട്ട് പോയി അടുപ്പം കാണിച്ച കൂട്ടുകാരാരും ഇപ്പോഴെന്റെ കൂടെയില്ല. പക്ഷേ ഇങ്ങോട്ട് അടുപ്പം കാണിച്ചവരൊക്കെ ഇപ്പോഴും എന്റെ കൂടെയുണ്ട്. പലതവണ ഞാന്‍ ആലോചിച്ചു എന്തുകൊണ്ടാണ് അങ്ങനെയെന്ന്. പിന്നെയെനിക്ക് മനസ്സിലായി അങ്ങോട്ട് പോയത് ഞാന്‍ സ്‌നേഹിക്കുന്നവരുടെ അടുത്തായിരുന്നെന്നും ഇങ്ങോട്ട് വന്നവരൊക്കെ എന്നെ സ്‌നേഹിക്കുന്നവരാണെന്നും' ഇത്തരത്തില്‍ ആരംഭിക്കുന്ന കാവ്യയുടെ കുറിപ്പില്‍ സൗഹൃദത്തിന്റെ അര്‍ത്ഥമറിയാവുന്ന എല്ലാ കൂട്ടുകാര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അവസാനിച്ചത്.

Kavya Madhavan

സിനിമയില്‍ ഭാവനയും ഗായിക റിമിടോമിയുമാണ് ക്യാവ്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. എന്ത് വിഷമവും കാവ്യയുടെ അടുത്ത് പറയാമെന്ന് ഒരിക്കല്‍ റിമി ടോമി പറഞ്ഞിട്ടുണ്ട്. സിനിമയിലെ എന്റെ നല്ല കൂട്ടുകാരിയാണ് കാവ്യയെന്ന ഭാവനയും പറഞ്ഞു.

English summary
Actress Kavya Madhavan friendship day wish in facebook.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam