For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്ക് നല്‍കാത്ത ഡേറ്റ് പുതുമുഖത്തിന്

    By Staff
    |

    സൂപ്പര്‍താര ചിത്രങ്ങളാണെങ്കില്‍ ചെറിയ കഥാപാത്രമാണെങ്കിലും സ്വീകരിക്കാന്‍ മുന്‍നിര നായികമാര്‍ മടിക്കാറില്ല. മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ചിത്രങ്ങളില്‍ നായികാവേഷം കിട്ടിയാലേ അഭിനയിക്കൂവെന്ന ശാഠ്യം മുന്‍നിര നായികമാര്‍ പുലര്‍ത്താറില്ല.

    മമ്മൂട്ടി ചിത്രമായ സേതുരാമയ്യര്‍ സിബിഐയില്‍ താരതമ്യേന പ്രാധാന്യം കുറഞ്ഞ ഒരു കഥാപാത്രത്തെയാണ്. നാട്ടുരാജാവില്‍ നായികാവേഷമല്ലാതിരുന്നിട്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ നയന്‍താര തയ്യാറായി.

    കാവ്യാ മാധവനും സൂപ്പര്‍താര ചിത്രങ്ങളിലേക്ക് ക്ഷണിച്ചാല്‍ നായികാവേഷം കിട്ടിയാലേ അഭിനയിക്കൂവെന്നൊരു നിബന്ധനയൊന്നും നേരത്തെ മുന്നോട്ടുവച്ചിരുന്നില്ല. മോഹന്‍ലാല്‍ ചിത്രമായ ഒന്നാമനിലും മമ്മൂട്ടി ചിത്രങ്ങളായ അപരിചിതനിലും രാക്ഷസരാജാവിലുമൊക്കെ കാവ്യ അഭിനയിച്ചത് സൂപ്പര്‍താരങ്ങളുടെ നായികയായല്ല. പക്ഷേ ഇപ്പോള്‍ സൂപ്പര്‍താര ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കാനൊന്നും കാവ്യ തയ്യാറല്ല. മമ്മൂട്ടിയുടെ നസ്രാണിയില്‍ കഥാഗതിയില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നിട്ടും നായികാവേഷമല്ലെന്ന പേരില്‍ ആ ചിത്രത്തില്‍ അഭിനയിക്കാനുള്ള ക്ഷണം കാവ്യ നിരസിച്ചു.

    നായികാവേഷമാണെങ്കില്‍ ആരുടെ നായികയാവാനും കാവ്യ തയ്യാറുമാണ്. മമ്മൂട്ടി ചിത്രത്തില്‍ നിന്നും പിന്‍മാറിയ കാവ്യക്ക് ഒരു പുതുമുഖ ചിത്രത്തില്‍ അഭിനയിക്കാന്‍ യാതൊരു മടിയുമില്ല. നായികയെങ്കില്‍ ആര്‍ക്കൊപ്പവും അഭിനയിക്കാമെന്നതാണ് കാവ്യയുടെ നയം. കളഭമഴ എന്ന ചിത്രത്തില്‍ കാവ്യ അഭിനയിക്കുന്നത് പി.സുകുറാം എന്ന പുതുമുഖത്തിന്റെ നായികയായാണ്. സുകുറാം തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X