കാവ്യയെ എന്തിനിങ്ങനെ ക്രൂശിക്കുന്നു...?
ഒന്ന് രണ്ട് വര്‍ഷമായി സിനിമയില്‍ നിന്ന് വിട്ടു നിന്ന കാവ്യ ഷി ടാക്‌സി എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവരികയാണ്. അപ്പോഴേക്കും തുടങ്ങി നടിക്കെതിരെ അപരാധപ്രചാരങ്ങള്‍. മഞ്ജു വാര്യര്‍ - ദിലീപ് വിവാഹ മോചനത്തെ കാവ്യയുമായി ബന്ധപ്പിച്ചായിരുന്നു ആദ്യമാദ്യം കിംവദികള്‍ പ്രചരിച്ചത്. തങ്ങളുടെ വിവാഹമോചനം വ്യക്തിപരമാണെന്ന് മഞ്ജുവും ദിലീപും പറഞ്ഞിട്ടും ചിലര്‍ക്ക് കാവ്യയെ വെറുതെ വിടാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല.
അതിനിടയില്‍ കാവ്യ മാധവന്റെ രണ്ടാം കെട്ടിനെ കുറിച്ചും വാര്‍ത്തകള്‍ പ്രചരിച്ചു. പലരുടെയും ഫോട്ടോകള്‍ക്കൊപ്പം കാവ്യയുടെ വിവാഹ വാര്‍ത്ത വന്നു. ഒടുവില്‍ ദിലീപിന്റെയും കാവ്യയുടെയും പേര് വച്ച് പത്രത്തില്‍ പോലും വിവാഹ വാര്‍ത്ത വന്നതോടെ കാവ്യ പ്രതികരിച്ചു.

ഒടുവിലിപ്പോള്‍ കാവ്യയുടെ പുതിയ സിനിമകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് കിവംദികള്‍. സംവിധായകര്‍ക്ക് കാവ്യ തലവേദനയുണ്ടാക്കുന്നെന്നാണ് പുതിയ വാര്‍ത്തകള്‍. തിരിച്ചുവരവില്‍ കാവ്യ അനാവശ്യമായ നിബന്ധനകള്‍ വയ്ക്കുന്നെന്നും അത് കാരണം ചിത്രത്തിന്റെ റിലീസിങ് വൈകുന്നു എന്നുമൊക്കെ വാര്‍ത്തകള്‍ക്ക് ചൂടുപിടിയ്ക്കുകയാണ്. കാവ്യ തന്നെ അത് തറ്റാണെന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ വിശ്വസിക്കില്ലായിരിക്കാം.
ഒടുവില്‍ ചിത്രത്തിന്റെ സംവിധായകന്‍ തന്നെ രംഗത്തെത്തി. കാവ്യ ചിത്രവുമായി നല്ല രീതിയിലുള്ള സഹകരണമാണ് നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കോള്‍ ഷീറ്റിനെക്കാള്‍ അധികസമയം നല്‍കി ഒരു നവാഗത സംവിധായകന് വേണ്ട പിന്തുണയൊക്കെ കാവ്യ നല്‍കിയിട്ടുണ്ട്. എന്നിട്ടും കാവ്യയെ എന്തിനിങ്ങെ ക്രൂശിക്കുന്നു...?


Click it and Unblock the Notifications











