കാവ്യ മാധവന്‍ അമ്മയാകുന്നു!
തിരിച്ചുവരവില്‍ കാവ്യ മാധവന്‍ ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ആകാശവാണി. ഇതില്‍ ഒരു ഗര്‍ഭിണിയുടെ വേഷത്തിലാണ് കാവ്യ എത്തുന്നത്. അടുത്ത ചിത്രത്തില്‍ കാവ്യ മാധവന്‍ ചെയ്യുന്നത് ഒരു അമ്മയുടെ വേഷമാണെന്നത് തികച്ചും യാദൃശ്ചികം!
നവാഗതനായ അനില്‍ കെ കുഞ്ഞപ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കാവ്യ അമ്മ വേഷത്തിലെത്തുന്നത്. എന്റെ അമ്മ എന്നാണ് ചിത്രത്തിന് പേര്. അനില്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ നടത്തിയ തിരക്കഥ രചനാമത്സരത്തില്‍ സമ്മാനര്‍ഹമായ തന്റെ കഥയാണ് അനില്‍ ആദ്യ സിനിമയ്ക്കു പ്രമേയമാക്കുന്നത്.

കാവ്യയ്ക്ക് പുറമെ മനോജ് കെ ജയന്‍, ബിയോണ്‍, നെടുമുടി വേണു, ഗണേഷ് കുമാര്‍, ശ്രീദേവി ഉണ്ണി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. അമ്മയും മകനും തമ്മിലുള്ള വൈകാരിക ബന്ധമാണ് സിനിമ.
സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് ബിജിപാല്‍ ആണ്. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ ആരംഭിയ്ക്കും.


Click it and Unblock the Notifications











