'കാവ്യയാണ് പ്രശ്‌നമെങ്കിൽമഞ്ജുവിന് പറയാമായിരുന്നു'
കൊച്ചി: കാവ്യ കാരണമാണ് തങ്ങളുടെ ദാന്പത്യം തകര്‍ന്നതെങ്കില്‍ മഞ്ജുവിനത് സംസാരിച്ച് തീര്‍ക്കാമായിരുന്നെന്ന് നടന്‍ ദിലീപ്. ഒരു മലയാളം മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ഏത് കുടംബത്തിലും ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ തന്റെ ദാമ്പത്യത്തിലും ഉണ്ടായിട്ടുള്ളൂ എന്നും ദിലീപ്. മഞ്ജു വളരെ പാവമാണെന്നും ദിലീപ്.
മഞ്ജുവിനെ വച്ച് സിനിമ ചെയ്യരുതെന്ന് പ്രിയദര്‍ശനോട് പറഞ്ഞതായും ദിലീപ് പറഞ്ഞു. ഒരു ഭര്‍ത്താവെന്ന നിലയില്‍ മഞ്ജു പ്രിയന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനോട് തനിയ്ക്ക് താത്പര്യമില്ലെന്നും ദിലീപ്. ദിലീപിനിഷ്ടമല്ലെങ്കില്‍ മഞ്ജുവിനെ വച്ച് സിനിമ ചെയ്യില്ലെന്ന് പ്രിയന്‍ ഉറപ്പ് നല്‍കിയത്രേ.

ഭാര്യ എന്ന നിലയില്‍ മഞ്ജു അഭിനയിക്കുന്നതിനോട് തനിയ്ക്ക് എതിര്‍പ്പായിരുന്നു. എന്നാല്‍ ഇനി അവര്‍ അഭിനയിച്ചാല്‍ അത് തന്നെ ബാധിയ്ക്കില്ലെന്നും ദിലീപ്. ഒരു വര്‍ഷമായി തങ്ങള്‍ രണ്ട് വീടുകളിലായാണ് താമസമെന്നും ദിലീപ്.
ദാമ്പത്യത്തിന് ഒരു കെമിസ്ട്രിയുണ്ടെന്നും അത് നഷ്ടപ്പെട്ടാല്‍ ജീവിതം മാത്തമാറ്റിക്‌സ് ആയി മാറുമെന്നും ദിലീപ്. മഞ്ജു പോയത് തനിയ്ക്ക് ഏറ്റവും വലിയ ഷോക്കാണെന്നും ദിലീപ്. ഒരിയ്ക്കല്‍ പിരിയാന്‍ തീരുമാനിച്ചാല്‍ പിന്നെ എത്രതവണ കൂട്ടിക്കെട്ടിയാലും ശിയാവില്ലെന്നും ദിലീപ്.
തനിയ്‌ക്കെന്തും പറയാവുന്ന നല്ല സുഹൃത്തായിരുന്നു മഞ്ജുവെന്നും ദിലീപ്. താന്‍ കാരണമാണ് കാവ്യയുടെ കുടംബം തകര്‍ന്നതെന്ന് പറഞ്ഞു. ഇത്തരം ഗോസിപ്പ് കാരണം ഒരാളുടെ കുടുബം തകരുമോ എന്നും ദിലീപ്.


Click it and Unblock the Notifications