വിജയ് യുടെ അടുത്ത ചിത്രത്തില്‍ കാവ്യ നായിക
ഒരു ഇന്റസ്ട്രിയില്‍ ഒരേ പേരില്‍ താരങ്ങളുണ്ടായാല്‍ ഇതാണ് കുഴപ്പം. വിജയ് യുടെ ചിത്രത്തില്‍ കാവ്യ നായിക എന്ന് കേട്ടാല്‍ ആരും ഒന്ന് തെറ്റിദ്ധരിച്ചേക്കാം. ഇളയ ദളപതി വിജയ് യുടെ ചിത്രത്തില്‍ കാവ്യ മാധവന്‍ നായികയോ എന്ന് വ്യാഖ്യാനിച്ചേക്കാം. എന്നാല്‍ വാര്‍ത്ത മുഴന്‍ വായിക്കാതെ കഥകളുണ്ടാക്കല്ലേ.
സംവിധായകന്‍ എം എല്‍ വിജയ് യുടെ ചിത്രത്തിലാണ് കാവ്യ നായികയായെത്തുന്നത്. അതും മലയാളത്തിന്റെ പ്രിയപ്പെട്ട നടി കാവ്യ മാധ്യവനല്ല, കാവ്യ ഷെട്ടി എന്ന ബാംഗ്ലൂര്‍ക്കാരി. പ്രഭുവിന്റെ മകനും തമിഴകത്തെ ഇപ്പോഴത്തെ യുവ നടനുമായ വിക്രം പ്രഭുവാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കീര്‍ത്തി സുരേഷ് ആദ്യമായി തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മലയാളികള്‍ ഇതിന് നല്‍കുന്നുണ്ട്. കീര്‍ത്തിയ്‌ക്കൊപ്പം തുല്യ വേഷം ചെയ്തകൊണ്ടാണ് കാവ്യയും എത്തുന്നത്.
എന്റെ സിനിമകള്‍ കണ്ട് വിജയ് വിളിക്കുകയായിരുന്നു എന്ന് കാവ്യ പറഞ്ഞു. ഒരു വലിയ ടീമാണിത്. ഈ ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷവും പ്രതീക്ഷയുമുണ്ടെന്ന് കാവ്യ പറയുന്നു. ചിത്രത്തിന്റെ ഫഌഷ്ബാക്കില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയായാണ് കാവ്യ എത്തുന്നത്.
'അവം' എന്ന തമിഴ് ചിത്രത്തിലും കാവ്യ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. വിജയ് വില്‍കൃഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമിക് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഗൗരവ് ആണ് നായകന്‍.


Click it and Unblock the Notifications











