കാവ്യ മോഹിച്ചിരുന്നത് മലബാറില്‍ നിന്നൊരു മണിമാരനെ
ഒരു മലബാറുകാരനെ വിവാഹം കഴിച്ച് ജീവിക്കാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് കാവ്യ മാധവന്‍. തനിക്കു നഷ്ടമായത് തന്റെ സഹോദരന്‍ മിഥുന് ലഭിച്ചെന്നും കാവ്യ. മലയാളത്തിലെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് കാവ്യ തന്റെ കൗമാരക്കാലത്തെ ആഗ്രഹം വെളിപ്പെടുത്തിയത്.
കൗമാരക്കാലം മുതലേ വിവാഹത്തെക്കുറിച്ചു കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. തെക്കന്‍ കേരളത്തെ അപേക്ഷിച്ച് മലബാറില്‍ വിവാഹക്കാര്യം നേരത്തെ നടക്കും. ഒരു മലബാറുകാരനെ വിവാഹം കഴിച്ച് സുഖമായിട്ടു കഴിയാനായിരുന്നു കൗമാരക്കാലത്തെ ആഗ്രഹം. എന്നാല്‍ സിനിമയിലെത്തി, പിന്നീട് ജീവിതം സിനിമ പോലെയായിപ്പോയി.

കാവ്യാമാധവന്റെ വിവാഹം തിരുവനന്തപുരം സ്വദേശിയായ നിഷാല്‍ ചന്ദ്രയുമായിട്ടായിരുന്നു. കുവൈറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന നിഷാലുമായുള്ള ബന്ധം അധികകാലം നീണ്ടുനിന്നില്ല. പിന്നീട് അത് വിവാഹമോചനത്തില്‍ കലാശിച്ചു. ഇപ്പോള്‍ കൊച്ചിയില്‍ അച്ഛനമ്മമാരോടൊപ്പമാണ് കാവ്യ.
തന്റെ സഹോദരന്‍ മിഥുന്റെ വിവാഹകാര്യം വന്നപ്പോള്‍ മലബാറില്‍ നിന്നുള്ള വധു മതിയെന്ന് പറഞ്ഞത് കാവ്യ മാധവനായിരുന്നു. പിന്നീട് അതുപോലെ സംഭവിച്ചു. തലശേരിക്കാരി റിയയാണ് മിഥുന്റെ വധു. വിവാഹമോചിതയായ ശേഷം കാവ്യയുടെ പുനര്‍വിവാഹത്തെക്കുറിച്ച് പല ഗോസിപ്പുകളും ഉണ്ടായെങ്കിലും അതെല്ലാം കാവ്യ നിഷേധിച്ചു.


Click it and Unblock the Notifications











