»   »  ഒന്നും അറിയില്ലായിരുന്നു, എല്ലാം പറഞ്ഞ് തന്നത് ദിലീപേട്ടന്‍

ഒന്നും അറിയില്ലായിരുന്നു, എല്ലാം പറഞ്ഞ് തന്നത് ദിലീപേട്ടന്‍

Posted By:
Subscribe to Filmibeat Malayalam

കാവ്യ മാധവന്‍ അഭിനയരംഗത്ത് എത്തി 25 വര്‍ഷം പിന്നിടുകയാണ്. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാവ്യ സിനിമയില്‍ എത്തുന്നത്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ നായികവേഷമിട്ടു. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി ഒട്ടേറെ വ്യത്യസ്ത വേഷങ്ങള്‍ കൈകാര്യം ചെയ്തു.

അഭിനയരംഗത്ത് എത്തിയ കാലത്ത് ഒരു സിനിമയെ എങ്ങനെ സമീപിക്കണമെന്ന് തനിക്കറിയില്ലായിരുന്നു. അക്കാലത്ത് തനിക്ക് നല്ല ഉപദേശങ്ങള്‍ തരുന്നത് ലാലുചേട്ടനും(ലാല്‍ജോസും) ദിലീപേട്ടനുമായിരുന്നു. ആ ഉപദേശങ്ങള്‍ എന്റെ കരിയറില്‍ അത്രമാത്രം ഗുണം ചെയ്തിട്ടുണ്ടെന്നും കാവ്യ മാധവന്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ഒന്നും അറിയില്ലായിരുന്നു, എല്ലാം പറഞ്ഞ് തന്നത് ദിലീപേട്ടന്‍

ഞാന്‍ ഒട്ടും സ്മാര്‍ട്ടല്ല. എല്ലാവരും എന്റെ കണ്‍മുമ്പില്‍ നല്ലവരാണ്. പിന്നീട് തന്നെ മോശമായി ബാധിക്കുമ്പോഴാണ് തെറ്റ് പറ്റിയെന്ന് മനസിലാകുന്നത്. കാവ്യ മാധവന്‍ പറയുന്നു. ഗൃഹലക്ഷ്മി മാസികയിലെ ഓര്‍മ്മപൂക്കളിലിലാണ് കാവ്യ ഇക്കാര്യം പറയുന്നത്.

ഒന്നും അറിയില്ലായിരുന്നു, എല്ലാം പറഞ്ഞ് തന്നത് ദിലീപേട്ടന്‍

എനിക്ക് ഒരുപാട് സുഹൃത്തുക്കളില്ല, നാല് പേര്‍ ഉണ്ട്, അവര്‍ പെണ്‍കുട്ടികളും. ഇവരെയൊക്കെ വല്ലപോഴും വിളിക്കുമെന്നാല്ലാതെ, ഇടയ്ക്ക് ഒരു ഒത്ത് കൂടലൊന്നും ഞങ്ങള്‍ക്കിടിയിലില്ല.

ഒന്നും അറിയില്ലായിരുന്നു, എല്ലാം പറഞ്ഞ് തന്നത് ദിലീപേട്ടന്‍

എല്ലാം മനസിലാക്കിയുള്ള ഒരാളെ കണ്ടത്തുക എനിക്ക് പ്രയാസമാണ്. കാരണം എനിക്ക് ആരോടും വലിയ അടുപ്പമില്ല, ആണ്‍സുഹൃത്തുക്കള്‍ പോലുമില്ല. കാവ്യ പറയുന്നു.

ഒന്നും അറിയില്ലായിരുന്നു, എല്ലാം പറഞ്ഞ് തന്നത് ദിലീപേട്ടന്‍

കാവ്യ നല്ലൊരു പയ്യനെ വിവാഹം കഴിക്കണം. സന്തോഷകരമായ ഒരു ജീവിതം തുടങ്ങണം, മാസികയിലെ ഓര്‍മ്മപൂക്കളില്‍ നടന്‍ സുരേഷ് ഗോപി ചോദ്യക്കുന്നു.

ഒന്നും അറിയില്ലായിരുന്നു, എല്ലാം പറഞ്ഞ് തന്നത് ദിലീപേട്ടന്‍

ഇനിയൊരു വിവാഹമോ കുട്ടികളെയോ ഒന്നും താന്‍ ആഗ്രഹിക്കുന്നില്ല. എന്നെ മനസിലാക്കി അച്ഛനും അമ്മയും കൂടെയുണ്ടല്ലോ എന്ന സമാധാനം ഉണ്ട്. മാസികയുടെ ഓര്‍മ്മ പൂക്കളിലെ സുരേഷ് ഗോപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കാവ്യാ മാധവന്‍.

English summary
Kavya Madhavan about her marriage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam