»   » ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണമാണ് ദിലീപേട്ടനില്‍ എത്തിയത്; കാവ്യ പറയുന്നു

ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണമാണ് ദിലീപേട്ടനില്‍ എത്തിയത്; കാവ്യ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

കാവ്യ മാധവനും ദിലീപും അങ്ങനെ ഗോസിപ്പുകള്‍ക്ക് അവസാനം നല്‍കി വിവാഹിതരായി. ദുബായില്‍ ഹണിമൂണൊക്കെ ആഘോഷിച്ച് കാവ്യയും ദിലീപും മടങ്ങിയെത്തി. ദിലീപ് പുതിയ സിനിമകളുടെ തിരക്കിലേക്ക് മാറി.

ദിലീപ് - കാവ്യ വിവാഹത്തില്‍ മകള്‍ മീനാക്ഷി തീരുമാനമെടുക്കാന്‍ കാരണം; ചില അറിയാക്കഥകള്‍ കൂടെ

പെട്ടന്ന് നടന്നൊരു വിവാഹാലോചനവും വിവാഹവുമായിരുന്നു എന്ന് സ്റ്റാന്‍ ആന്റ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കാവ്യ മാധവന്‍ പറഞ്ഞു. ആദ്യമായി കാവ്യ വിവാഹത്തെ കുറിച്ച് സംസാരിക്കുന്നു..

ഞങ്ങളെക്കാള്‍ ആഗ്രഹിച്ചത്

എല്ലാം അപ്രതീക്ഷിതമായിരുന്നു. ഞാനും ദിലീപേട്ടനും ഒന്നിക്കണമെന്നത് ഞങ്ങളെക്കാള്‍ ആഗ്രഹിച്ചത് ഞങ്ങളെ സ്‌നേഹിക്കുന്നവരാണ്, കല്യാണത്തെ കുറിച്ച് ആളുകള്‍ ചോദിക്കുമ്പോഴൊക്കെ ഞാന്‍ ഒഴിഞ്ഞു മാറുമായിരുന്നു- കാവ്യ പറയുന്നു

കൂട്ടുവേണമെന്ന തോന്നല്‍

വിവാഹ മോചനത്തിന് ശേഷം ഒരു കൂട്ടിന് വേണ്ടി പലതരത്തിലുള്ള അന്വേഷണവും നടന്നു. ആ ആലോചനയാണ് ദിലീപേട്ടനില്‍ എത്തിയത് എന്ന് കാവ്യ മാധവന്‍ പറഞ്ഞു

ഒരാഴ്ച കൊണ്ട്

ഗോസിപ്പുകള്‍ പ്രചരിച്ചപ്പോള്‍ പോലും വിവാഹത്തെ കുറിച്ച് ഞങ്ങള്‍ രണ്ട് പേരും ചിന്തിച്ചിരുന്നില്ല. വിവാഹത്തിന് ഒരാഴ്ച മുന്‍പാണ് ആലോചന നടന്നത്. ജാതകപ്പൊരുത്തം നോക്കിയപ്പോള്‍ നല്ല ചേര്‍ച്ച. പിന്നെ എല്ലാം പെട്ടന്ന് തീരുമാനിച്ചു

അറിയാവുന്ന ആള്‍

തന്നെ നന്നായി അറിയാവുന്ന ആളെന്ന നിലയില്‍ ദിലീപേട്ടനുമായുള്ള വിവാഹത്തില്‍ ആരും എതിര് നിന്നിരുന്നില്ല. സിനിമയില്‍ എന്റെ അടുത്ത സുഹൃത്താണ്. എന്ത് കാര്യം മനസ്സില്‍ സൂക്ഷിക്കാന്‍ കൊടുത്താലും അതവിടെ ഉണ്ടാകും. കാവ്യ പറഞ്ഞു.

ആ താരവിവാഹം

ഏറെ നാളായി കാവ്യയും ദിലീപും തമ്മിലുള്ള ഗോസിപ്പുകള്‍ പരക്കുകയായിരുന്നു. പല തവണ നവമാധ്യമങ്ങളില്‍ ഇരുവരും വിവാഹിതരായി എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഒടുവില്‍ നവംബര്‍ 25 ന് ആരാധകരെയും സിനിമാ ലോകത്തെയും ഞെട്ടിച്ചുകൊണ്ട് കാവ്യയും ദിലീപും വിവാഹിതരായി.

English summary
Kavya Madhavan about her marriage with Dileep
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam