»   » എനിക്ക് പേടിയില്ല, ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നതില്‍ മറ്റൊരു ദുരുദ്ദേശവുമില്ലെന്ന് കാവ്യാ മാധവന്‍

എനിക്ക് പേടിയില്ല, ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നതില്‍ മറ്റൊരു ദുരുദ്ദേശവുമില്ലെന്ന് കാവ്യാ മാധവന്‍

Posted By:
Subscribe to Filmibeat Malayalam

2012ല്‍ പുറത്തിറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രമാണ് ദിലീപും കാവ്യാ മാധവനും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രം. ഇപ്പോഴിതാ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും നായിക-നായകനായി വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നു. അടൂര്‍ ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ദിലീപിന്റെയും കാവ്യ മാധവന്റെ പേരില്‍ ഒട്ടേറെ ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന സമയത്താണ് ഇരുവരും പുതിയ ചിത്രത്തില്‍ ഒന്നിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. എന്നാല്‍ ഇത്തരം ഗോസിപ്പുകളെ താരങ്ങള്‍ തീരെ ശ്രദ്ധിക്കുന്നില്ല എന്നതാണ്.

അതേ, കാവ്യാ പറയുന്നതും ഇങ്ങനെ തന്നെ. ഇത്തരം ഗോസിപ്പുകളെ തനിക്ക് പേടിയില്ല. ചിത്രത്തിലേക്ക് ദിലീപേട്ടനെയും (ദിലീപ്) തന്നെയും തെരഞ്ഞെടുക്കുന്നത് മുന്‍നിര താരങ്ങളെ തന്നെ വേണമെന്നുള്ളതുകൊണ്ടാണ്. അല്ലാതെ പുതിയ ചിത്രത്തിലൂടെ താനും ദിലീപേട്ടനും വീണ്ടും ഒന്നിക്കുന്നതുക്കൊണ്ട് മറ്റൊരു ദുരുദ്ദേശവും ഞങ്ങള്‍ക്കൊ സംവിധായകനൊ ഇല്ലെന്ന് കാവ്യാ മാധവന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാവ്യാ ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ..

എനിക്ക് പേടിയില്ല, ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നതില്‍ മറ്റൊരു ദുരുദ്ദേശവുമില്ലെന്ന് കാവ്യാ മാധവന്‍

അടുര്‍ ഗോപാലകൃഷ്ണന്റെ നാല് പെണ്ണുങ്ങള്‍ എന്ന ചിത്രത്തില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും അടൂര്‍ കുറച്ച് കര്‍ക്കശ്ശകാരനാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ കംഫര്‍ട്ടബിളാണ്. കാവ്യാ മാധവന്‍ പറയുന്നു.

എനിക്ക് പേടിയില്ല, ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നതില്‍ മറ്റൊരു ദുരുദ്ദേശവുമില്ലെന്ന് കാവ്യാ മാധവന്‍

ദിലീപ്- കാവ്യാ മാധവന്‍ വീണ്ടും ഒന്നിക്കാന്‍ പ്രേക്ഷകര്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്. 2102ലെ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

എനിക്ക് പേടിയില്ല, ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നതില്‍ മറ്റൊരു ദുരുദ്ദേശവുമില്ലെന്ന് കാവ്യാ മാധവന്‍

മുമ്പ് ഞങ്ങള്‍(ദിലീപ്-കാവ്യമാധവന്‍) ഒരുമിച്ച് അഭിനയിച്ചതെല്ലാം കൊമേഷ്യല്‍ ചിത്രങ്ങളായിരുന്നു. എന്നാല്‍ അടൂരിന്റെ പിന്നെയും എന്ന ചിത്രം ഒരു യഥാര്‍ത്ഥ കഥ കൂടിയാണ്.

എനിക്ക് പേടിയില്ല, ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നതില്‍ മറ്റൊരു ദുരുദ്ദേശവുമില്ലെന്ന് കാവ്യാ മാധവന്‍

ദിലീപ്-കാവ്യാ മാധവന്‍ വീണ്ടും ഒന്നിക്കുമ്പോള്‍ ഞങ്ങളുടെ പഴയ ചിത്രങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വീണ്ടും ഞങ്ങള്‍ ഒരുമിക്കുന്നുണ്ടങ്കില്‍ ഏറെ പുതുമകളോടെ തന്നെയാണ്. കാവ്യാ മാധവന്‍ പറയുന്നു.

English summary
Kavya Madhavan about new film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam