»   » മോഹന്‍ലാലിനെ കല്യാണം കഴിക്കാനായിരുന്നു ആഗ്രഹം; സൂപ്പര്‍താരങ്ങളെ കുറിച്ച് കാവ്യ

മോഹന്‍ലാലിനെ കല്യാണം കഴിക്കാനായിരുന്നു ആഗ്രഹം; സൂപ്പര്‍താരങ്ങളെ കുറിച്ച് കാവ്യ

Posted By: Rohini
Subscribe to Filmibeat Malayalam

കുട്ടിക്കാലത്ത് മോഹന്‍ലാലിനെ കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചു നടന്ന നമ്മുടെ ഒരു മുന്‍നിര നായികയെ കുറിച്ച് നിങ്ങള്‍ക്കറിയാമോ. എത്ര പിണങ്ങിയിരുന്നാലും മോഹന്‍ലാലിന്റെ സിനിമ കാണാന്‍ പോകുകയാണെന്ന് പറഞ്ഞാല്‍ ചാടി എഴുന്നേറ്റ് വരുമായിരുന്നുവത്രെ... ആ കുഞ്ഞു കുട്ടി പിന്നീട് സംസ്ഥാന -ദേശീയ പുരസ്‌കാരങ്ങള്‍ നേടി മലയാളത്തന്റെ മാത്രം നായികയായി വളര്‍ന്നു.

പറഞ്ഞുവരുന്നത് കാവ്യ മാധവനെ കുറിച്ചാണെന്ന് മനസ്സിലായി കാണുമല്ലോ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍താരങ്ങളുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് കാവ്യ മാധവന്‍ എന്താണ് പറയുന്നത് എന്ന് നോക്കാം

ആദരവോടെ അല്പം അകലെ നില്‍ക്കും

ലാലേട്ടനൊപ്പം വളരെ കുറച്ച് സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. ആദരവോടെ അല്പം അകലത്തു നിന്നാണ് എപ്പോഴും ലാലേട്ടനെ കാണുന്നത്

മമ്മൂക്ക ഞങ്ങളുടെ വീട്ടിലെ അംഗമാണ്

മമ്മൂക്ക ഞങ്ങളുടെ വീട്ടിലെ അംഗത്തെ പോലെയാണ്. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയുന്നത് കൊണ്ട് ചൂടനെന്ന് തോന്നിക്കുന്ന, എന്നാല്‍ നമ്മളോട് ഒരുപാട് കരുതലുള്ള ആളാണ് മമ്മൂക്ക

വല്യേട്ടനെ പോലെ സുരേഷ് ഗോപി

തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി സുരേഷോട്ടനെ കാണുന്നത്. പിന്നെ ഇങ്ങോട്ട് ഒരു വല്യേട്ടനെ പോലെയാണ് അദ്ദേഹം

എന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍

എനിക്ക് ആത്മബന്ധമുള്ള എത്രയോ പേര്‍ സിനിമയിലുണ്ട്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരില്‍ പലരും സിനിമയുമായി ബന്ധമുള്ളവരാണ് - കാവ്യ മാധവന്‍ പറഞ്ഞു.

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്

English summary
Kavya Madhavan about the super stars

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam