സ്ത്രീ പക്ഷവുമായി കാവ്യാ മാധവന്‍
ഛായാഗ്രാഹകനായ സാലു ജോര്‍ജ്ജ് ആദ്യമായി ചെയ്യുന്ന ചിത്രത്തില്‍ കാവ്യ മാധവന്‍ നായികയായി എത്തുന്നു. വൈദ്യശാസ്ത്രത്തിന്റെ നിഗൂഢതയില്‍ പിറക്കുന്ന ഈ ചിത്രത്തില്‍ കാവ്യ വളരെ ബോള്‍ഡായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

കാവ്യ ഇതുവരെ അഭിനയിക്കാത്ത വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ കുറ്റാന്വേഷണവും സസ്‌പെന്‍സുമാണ് പ്രധാന ഘടകം. ആഗസ്റ്റില്‍ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കേരളത്തിലെ കുട്ടിത്താനവും തേക്കടിയുമാണ്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഷീ ടീക്‌സി എന്ന ചിത്രത്തിലൂടെയായിരുന്നു കാവ്യ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. സജി സുരേന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറ്മൂട്,ഗണേഷ്,ടിനി ടോം എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.കാവ്യ തിരിച്ചെത്തുന്ന സിനിമയെ ഏറെ പ്രതീഷയോടെ കാത്തിരുന്നെങ്കിലും ചിത്രം ശരിക്കും പ്രേക്ഷകരെ മടിപ്പിക്കുയായിരുന്നു.


Click it and Unblock the Notifications











