കാവ്യാ മാധവന്‍ ഇനി 24 വേഷങ്ങളില്‍ പ്രത്യക്ഷപ്പെടും

By Sruthi K M

മലയാള സിനിമയുടെ ശാലീന സുന്ദരി കാവ്യാ മാധവന്‍ പുതിയ ഗെറ്റപ്പില്‍ ഇനി മലയാളിക്കു മുന്നിലെത്തും. മലയാളിയുടെ ആ ഉണ്ടക്കണ്ണി ഇത്തവണ ഏറ്റെടുത്തിരിക്കുന്നത് വലിയ ജോലി തന്നെയാണ്. ഇരുപത്തിനാലു വേഷത്തിലാണ് കാവ്യാ മാധവന്‍ ഇനി ആരാധകര്‍ക്കു മുന്നിലെത്തുന്നത്. പക്ഷെ ഇത് സിനിമയില്‍ എല്ല എന്നുമാത്രം. ഒരു പരസ്യത്തിനാണ് ഈ താരറാണി ഇത്രയധികം വേഷം കൈകാര്യം ചെയ്തത്.

ഇരുപതുകാരി മുതല്‍ തൊണ്ണൂറുകാരി വരെയുള്ള വേഷ വൈവിധ്യത്തിലൂടെ പരസ്യ ചിത്രത്തിലാണ് കാവ്യ പ്രത്യക്ഷപ്പെടുന്നത്. പരസ്യത്തിന്റെ ചില ഭാഗങ്ങള്‍ നിങ്ങള്‍ ഇതിനിടയില്‍ കണ്ടിട്ടുണ്ടാവാം. നിറപറയ്ക്കു വേണ്ടി ജിസ്‌മോന്‍ സംവിധാനം ചെയ്ത പരസ്യ ചിത്രത്തിലാണ് കാവ്യയുടെ ഈ മേക്കോവര്‍ വിപ്ലവം.

kavya-madhavan

പട്ടണം റഷീദ് ഉള്‍പ്പെടെ എട്ടു മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരാണ് കാവ്യയെ ഈ പരസ്യ ചിത്രത്തിന് അണിയിച്ചൊരുക്കിയത്. സിനിമയില്‍ അഭിനയിച്ചതിനേക്കാള്‍ കൂടുതല്‍ പണി ഈ ഒരൊറ്റ പരസ്യത്തിന് വേണ്ടി വന്നതായി കാവ്യ പറഞ്ഞു. ചില കഥാപാത്രങ്ങള്‍ക്കു മേക്കപ്പിടാന്‍ നാലുമണിക്കൂറാണ് വണ്ടി വന്നത്. അതേസമയം, മേക്കപ്പഴിക്കാനും മണിക്കൂറുകള്‍ വേണ്ടിവന്നതായി കാവ്യ പറഞ്ഞു. എന്തായാലും ചില്ലറ പണിയൊന്നും അല്ല താരം ഏറ്റെടുത്തത്. മലയാള സിനിമയില്‍ ഈ താരത്തിന്റെ മൂല്യം ഇടിഞ്ഞതാണോ ഇനി കാവ്യ ഇത്തരം റിസ്‌ക് ഏറ്റെടു്കകാന്‍ നിന്നതെന്നും സംശയമുണ്ട്.

പത്തു ദിവസം വേണ്ടി വന്നു ചിത്രീകരണം പൂര്‍ത്തിയാക്കാന്‍. കേരളത്തില്‍ ഒരു പരസ്യത്തിനു വേണ്ടി ഒരു താരം ഇത്രയേറെ വേഷങ്ങള്‍ അണിയുന്നത് ഇതാദ്യമാണ്. ഇതേ ബ്രാന്‍ഡിന്റെ മുന്‍ പരസ്യങ്ങളില്‍ കാവ്യ വ്യത്യസ്ഥ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രയധികം വേഷമണിയുന്നത് ആദ്യമായാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X