»   » ഫേസ്ബുക്കിലെ നെഗറ്റീവ് കമന്റുകളോട് കാവ്യ മാധവന്‍

ഫേസ്ബുക്കിലെ നെഗറ്റീവ് കമന്റുകളോട് കാവ്യ മാധവന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഇടവേളയ്ക്ക് ശേഷം ദിലീപും കാവ്യയും വീണ്ടും ഒന്നിച്ചു. അടൂര്‍ ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ' പിന്നെയും' എന്ന ചിത്രത്തിലൂടെ. തിരുവനന്തപുരത്തായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. ചിത്രത്തില്‍ ദിലീപിനൊപ്പം അഭിനയിക്കുമ്പോള്‍ ഗോസിപ്പുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഗോസിപ്പുകളെ താന്‍ പേടിക്കുന്നില്ലെന്നും കാവ്യ പറയുന്നു.

ഫേസ്ബുക്കില്‍ ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ട്. അക്കാര്യങ്ങളില്‍  കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ പോകുന്നില്ലെന്നും കാവ്യ പറഞ്ഞു. ചിത്രത്തില്‍ ദിലീപിനെയും കാവ്യയും തിരഞ്ഞെടുക്കാന്‍ കാരണം മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ വേണമെന്നുള്ളതുക്കൊണ്ടാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

kavya-madhavan-05

അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ചെറിയ പേടി കാരണമായിരുന്നു അന്യഭാഷ ചിത്രങ്ങളില്‍ നിന്ന് അഭിനയിക്കാതെ വിട്ടു നിന്നത്.  മികച്ചത് വന്നാല്‍ അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കാനും താന്‍ തയ്യറാണെന്നും കാവ്യ പറയുന്നു.

അടൂര്‍ ഗോപാല കൃഷ്ണന്റെ നാല് പെണ്ണുങ്ങള്‍ എന്ന ചിത്രത്തില്‍ കാവ്യ മുമ്പ് അഭിനയിച്ചിരുന്നു. അടൂരിനൊപ്പം കംഫര്‍ട്ടബിളാണെന്നും കാവ്യ നേരത്തെ പറഞ്ഞിട്ടുണ്ട്. നെടുമുടി വേണു, ഇന്ദ്രന്‍സ്, വിജയ രാഘവന്‍, നന്ദു, കെപിഎസി ലളിത, സൃന്ദ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Kavya Madhavan against facebook comment.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam