കാവ്യ മാധവനും ദിലീപും കറുപ്പണിഞ്ഞെത്തി, വിവാഹവിരുന്നിലെ ചിത്രങ്ങള്‍ വൈറല്‍, കളറായെന്ന് ആരാധകര്‍

അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും കാവ്യ മാധവന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയാറുണ്ട്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി തിളങ്ങാറുണ്ട് താരം. സുഹൃത്തിന്റെ മകളുടെ വിവാഹത്തിനെത്തിയ കാവ്യ മാധവന്റേയും ദിലീപിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Recommended Video

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയാണ് കാവ്യയെ ഒരുക്കിയത് | FilmiBeat Malayalam

ഫാന്‍സ് പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാമായി നിറഞ്ഞുനില്‍ക്കുകയാണ് ഇരുവരും. കറുപ്പ് കുര്‍ത്തിയണിഞ്ഞായിരുന്നു ദിലീപ് എത്തിയത്. കറുപ്പും സാല്‍വാറിനൊപ്പം ചുവന്ന ദുപ്പട്ടയുമായാണ് കാവ്യ മാധവനെത്തിയത്. വിവാഹവേദിയില്‍ മൈക്കെടുത്ത് സംസാരിക്കുന്ന കാവ്യ മാധവന്റെ ഫോട്ടോയും പുറത്തുവന്നിരുന്നു.

കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രങ്ങളുമായി ആരാധകരും എത്തിയിട്ടുണ്ട്. ആരുടെ വിവാഹമാണ് ഇതെന്നുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു. നാദിര്‍ഷയുടെ മകളുടെ വിവാഹ ചടങ്ങിലെ ഫോട്ടോയാണോയെന്നായിരുന്നു ചിലരുടെ ചോദ്യം. ദിലീപിന്റെ ആത്മാര്‍ത്ഥ സുഹൃത്തായ നാദിര്‍ഷയുടെ മകളുടെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞത് അടുത്തിടെയായിരുന്നു. മീനാക്ഷിയും കാവ്യ മാധവനുമെല്ലാം തിളങ്ങിയ ചടങ്ങായിരുന്നു ഇത്.

Kavya Madhavan

സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിന് മുന്നോടിയായി കാവ്യ മാധവന്‍ തന്നെ കാണാനായെത്തിയിരുന്നുവെന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണി പറഞ്ഞിരുന്നു. മുടിയിലും ഇത്തവണ താന്‍ പരീക്ഷണം നടത്തിയിരുന്നുവെന്നും ചിത്രങ്ങളില്‍ നിന്നും കണ്ണെടുക്കാനാവുന്നില്ലെന്നും ഉണ്ണി കുറിച്ചിരുന്നു.

കാവ്യ മാധവന്‍ തന്റെ അടുത്ത സുഹൃത്താണെന്നും, വിവാഹത്തിന് കാവ്യയെ അണിയിച്ചൊരുക്കിയതോടെയാണ് എല്ലാവരും തന്നെ തിരിച്ചറിഞ്ഞതെന്നും ഉണ്ണി പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഉണ്ണിയുടെ പോസ്റ്റും വൈറലായി മാറിയിരുന്നു.

Kavya, Dileep

വിശേഷ ദിവസങ്ങളില്‍ കാവ്യയ്ക്കായി മേക്കപ്പിടുന്നത് താനാണെന്നും ഉണ്ണി തുറന്നുപറഞ്ഞിരുന്നു. മഹാലക്ഷ്മിയുടെ നൂലുകെട്ടിനും ആദ്യ പിറന്നാളാഘോഷത്തിനുമെല്ലാം കാവ്യയെ അണിയിച്ചൊരുക്കിയതിന് പിന്നില്‍ ഉണ്ണിയായിരുന്നു.

ബാലതാരമായാണ് കാവ്യ മാധവന്‍ സിനിമയിലെത്തിയത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി മാറിയത്. ആദ്യ സിനിമയിലെ നായകന്‍ ദിലീപായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രം മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. മലയാള സിനിമയിലെ ഭാഗ്യ ജോഡികളായി മാറുകയായിരുന്നു ഇരുവരും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം ഗംഭീര വിജയമായിരുന്നു സ്വന്തമാക്കിയത്. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള കിംവദന്തികളും അക്കാലത്ത് പ്രചരിച്ചിരുന്നു.

സഹോദരനെപ്പോലെയാണ് ദിലീപെന്നായിരുന്നു ആദ്യകാലത്ത് കാവ്യ മാധവന്‍ പറഞ്ഞത്. വിവാഹമോചനം നേടിയതിന് ശേഷമായാണ് കാവ്യ മാധവനും ദിലീപും വിവാഹിതരായത്. തന്റെ പേരില്‍ ബലിയാടായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു ദിലീപ് പറഞ്ഞത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X