കാശ്മീരി പെണ്‍കുട്ടിയായി കാവ്യ മാധവന്‍
കാവ്യ മാധവന്‍ കാശ്മീരി പെണ്‍കുട്ടിയായി. ഷി ടാക്‌സി എന്ന ചിത്രത്തിന് വേണ്ടിയാണ് കാവ്യ കാശ്മീരിക്കാരിയായത്. ജീവിതത്തില്‍ ആദ്യമായാണ് താന്‍ കാശ്മിരി പെണ്‍കുട്ടികളുടെ വസ്ത്രണണിയുന്നതെന്ന് കാവ്യ പറയുന്നു.
ഫേസ്ബുക്കില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് കാവ്യ ഷി ടാക്‌സിയ്ക്ക് വേണ്ടി കാശ്മിരി പെണ്ണായ കാര്യം പറഞ്ഞത്. ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ കാശ്മീരില്‍ പുരോഗമിയ്ക്കുകയാണ്. സജി സുരേന്ദ്രനാണ് സംവിധായകന്‍.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കാവ്യ തിരികെ വന്നു അഭിനയിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് നായകന്‍. ഷി ടാക്‌സി ഡ്രൈവറായി കാവ്യ എത്തുന്ന ചിത്രത്തില്‍ കൃഷ്ണ പ്രഭ, അന്‍സിബ ഹസന്‍, സുരാജ് വെഞ്ഞാറാം മൂട്, ടിനി ടോം തുടങ്ങിയവരും കഥാപാത്രങ്ങളാവുന്നുണ്ട്.
ഷി ടാക്‌സി കഴിഞ്ഞാല്‍ കാവ്യ ആകാശവാണിയിലേക്ക് കടക്കും. കൈലാസ് മിലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ബാബുവാണ് നായകന്‍. വിവാഹത്തിന് ശേഷമുള്ള പ്രണയമാണ് ചിത്രം പറയുന്നത്.


Click it and Unblock the Notifications











