ദിലീപ് ഇല്ലാതെ കാവ്യ എത്തി! മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹത്തില്‍ തിളങ്ങി താരം

By Midhun Raj

Recommended Video

പൊതുവേദിയിൽ സുന്ദരിയായി തിളങ്ങി കാവ്യാ മാധവൻ | Filmibeat Malayalam

ദിലീപ്-കാവ്യാ മാധവന്‍ താരജോഡികളുടെ പുതിയ വിശേഷങ്ങളറിയാന്‍ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും എത്താറുണ്ട്. വിവാഹ ശേഷമുളള താരജോഡികളുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം എല്ലാവരും ഏറ്റെടുത്തിരുന്നു. അടുത്തിടെയാണ് വിവാഹ വാര്‍ഷികവും മകള്‍ മഹാലക്ഷ്മിയുടെ പിറന്നാളുമൊക്കെ ദമ്പതികള്‍ ആഘോഷമാക്കിയത്.

ഒരിടവേളയ്ക്ക് ശേഷമാണ് കാവ്യ മാധവന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായത്. വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. സിനിമയിലേക്കുളള കാവ്യയുടെ തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

ഒരു വിവാഹ ചടങ്ങില്‍

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടിയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സിനിമ, സീരിയല്‍ താരം മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹത്തിനായാണ് നടി എത്തിയത്. ദിലീപ് ഇല്ലാതെ എത്തിയ താരം കുറച്ചു സമയം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. താരനിബിഡമായി നടന്ന വിവാഹ ചടങ്ങില്‍ കാവ്യ ഉള്‍പ്പടെ മലയാള സിനിമ, സീരിയല്‍ മേഖലയില്‍ നിന്നുളള നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.

തിരുവനന്തപുരത്ത് വെച്ചാണ്

തിരുവനന്തപുരത്ത് വെച്ചാണ് മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹം നടന്നത്‌. ചടങ്ങിനിടെ തന്റെ അടുത്ത എത്തിയവര്‍ക്കൊപ്പം ഫോട്ടോയും സെല്‍ഫിയുമൊക്കെ എടുത്ത ശേഷമാണ് കാവ്യ മടങ്ങിയത്. തിരുവനന്തപുരം സ്വദേശിയാണ് മായാ വിശ്വനാഥ്. മുന്‍പും ദിലീപിനൊപ്പം സുഹൃത്തുക്കളുടെ ചടങ്ങിനെത്തിയ കാവ്യ മാധവന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങിന് ദിലീപും കാവ്യയും ഒരുമിച്ച് എത്തിയിരുന്നു. മാമോദീസ നടന്ന പളളിയിലാണ് താരജോഡികള്‍ നേരിട്ടെത്തിയത്. കാവ്യയ്ക്കും ദിലീപിനും പുറമെ മലയാളത്തിലെ മിക്ക താരങ്ങളും അന്ന് ചടങ്ങിനെത്തിയിരുന്നു. കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ താരം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ദിലീപിനും

ദിലീപിനും മകള്‍ മീനാക്ഷിക്കൊപ്പവുമുളള കാവ്യയുടെ മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മലയാളത്തില്‍ പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ ഒടുവില്‍ അഭിനയിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമ 2016ലാണ് പുറത്തിറങ്ങിയത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. ആ വര്‍ഷം തന്നെ ആകാശവാണി എന്നൊരു ചിത്രവും നടിയുടെതായി പുറത്തിറങ്ങിയിരുന്നു. എന്നാല്‍ തിയ്യേറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. വിവാഹത്തിന് മുന്‍പ് ബിസിനസ് രംഗത്തും സജീവമായിരുന്നു താരം.

വീഡിയോ

Read more about: dileep kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X