നിറവയറുമായി പുഞ്ചിരി തൂകി കാവ്യ മാധവന്റെ ചിത്രങ്ങള്‍! ഉടനെ മീനാക്ഷിയ്ക്ക് കൂട്ടിന് കുഞ്ഞുവാവയെത്തും
Recommended Video

ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. അടുത്തിടെ കാവ്യയുടെ അച്ഛനാണ് മകള്‍ എട്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വിട്ടത്. ഇതോടെ കാവ്യയ്ക്കും ദിലീപിനും ആശംസകളുമായി ആരാധകരെത്തിയിരുന്നു. കുഞ്ഞുവാവയ്ക്ക് വേണ്ടി താരകുടുംബവും ആരാധകരും കാത്തിരിക്കുകയാണ്.

ഇന്നലെ കാവ്യ മാധവന്റെ പിറന്നാളായിരുന്നു. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസുമായിട്ടായിരുന്നു നടിയെത്തിയത്. ബേബി ഷവര്‍ പാര്‍ട്ടിയും ഇന്നലെയായിരുന്നു. വൈകുന്നേരത്തോടെ നിറവയറുമായി അതീവ സുന്ദരിയായിരിക്കുന്ന കാവ്യയുടെ ചിത്രങ്ങളായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തെത്തിയത്.

അമ്മയാകാനൊരുങ്ങി കാവ്യ
അമ്മയാവുക എന്നതാണ് ഏതൊരു സ്ത്രീയെ സംബന്ധിച്ചും ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. നടി കാവ്യ മാധവനും ആ സന്തോഷത്തിലാണ്. 2016 നവംബറിലായിരുന്നു ജനപ്രിയ താരം കാവ്യയുടെ ജീവിതത്തിലെ നായകനായെത്തിയത്. ഇടക്കാലത്ത് ഇരുവരുടെയും ജീവിതത്തില്‍ ചില മോശ സംഭവങ്ങള്‍ ഉണ്ടായെങ്കിലും അതിനെയെല്ലാം മറികടന്നിരുന്നു. ഇന്നിപ്പോള്‍ സന്തോഷത്തിന്റെ ദിവസങ്ങളിലൂടെയാണ് താരദമ്പതികള്‍ കടന്ന് പോവുന്നത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുകയാണ്.

ബേബി ഷവര്‍ പാര്‍ട്ടി
കാവ്യയുടെ പിറന്നാളിന്റെ അന്ന് തന്നെയായിരുന്നു ബേബി ഷവര്‍ പാര്‍ട്ടിയും നടത്തിയത്. മഞ്ഞ നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് കാവ്യ പാര്‍ട്ടിയില്‍ പങ്കെടുത്തത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങള്‍ക്കുമൊപ്പമായിരുന്നു ആഘോഷം. പാര്‍ട്ടിയ്ക്കിടെയുള്ള ചിത്രങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പുറത്തെത്തിയത്. കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്ന സന്തോഷം കാവ്യയുടെ മുഖത്ത് കാണാം.

വൈറലായ ചിത്രം
ചില ഫോട്ടോസ് അതിവേഗം സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത് പലപ്പോഴും കാണാറുണ്ട്. ഇന്നലെ കാവ്യയുടെ ചിത്രങ്ങള്‍ വന്നപ്പോഴും സംഭവിച്ചത് അത് തന്നെയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലെല്ലാം ഇന്നലെ വൈകുന്നേരം മുതല്‍ നിറഞ്ഞ് നിന്നത് കാവ്യ മാധവനായിരുന്നു. പലരും വാട്‌സാപ്പ് സ്റ്റാറ്റസുകളാക്കിയും മറ്റും താരത്തിന് ആശംസകള്‍ അറിയിച്ചിരുന്നു.
ആശംസകളുമായി കുഞ്ഞതിഥി
പിറന്നാള്‍ ദിനത്തില്‍ മുറിച്ച കേക്കില്‍ അമ്മയ്ക്ക് സന്തോഷകരമായ പിറന്നാള്‍ എന്നാണ് കൊടുത്തിരിക്കുന്നത്. ഒപ്പം കുഞ്ഞുവാവയുടെ കാലുകളുടെ രൂപവും കേക്കിലുണ്ട്. ഇത്തവണത്തെ ജന്മദിനം കാവ്യ മാധവനെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഇതുവരെ ലഭിക്കാത്ത സൗഭാഗ്യങ്ങളുടേത് കൂടിയാണെന്നുള്ളത് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.

കാവ്യ ദിലീപ് വിവാഹം
ആദ്യ സിനിമ മുതല്‍ ഒരുപാട് സിനിമകളില്‍ ഒന്നിച്ച് നായിക നായകനായി അഭിനയിച്ചതോടെ കാവ്യ മാധവന്റെയും ദിലീപിന്റെയും പേരില്‍ ഗോസിപ്പുകള്‍ ധാരളമായിരുന്നു. മഞ്ജു വാര്യരുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം വീണ്ടുമൊരു വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചപ്പോള്‍ അത് ഒന്നിച്ചൊരു വിവാഹത്തിലേക്ക് എത്തുകയായിരുന്നു. 2016 നവംബര്‍ 25 നായിരുന്നു കേരളക്കരയെ ഞെട്ടിച്ച് കൊണ്ട് ദിലീപ്- കാവ്യ വിവാഹ വാര്‍ത്തയെത്തിയത്.
കുടുംബിനിയായി കാവ്യ
വിവാഹത്തോടെ കാവ്യ സിനിമയിലഭിനയിക്കുമോ എന്നതായിരുന്നു ആരാധകര്‍ക്ക് അറിയാനുള്ളത്. എന്നാല്‍ വിവാഹശേഷം സിനിമയില്‍ നിന്നും പൂര്‍ണമായി മാറി നിന്ന കാവ്യയിപ്പോള്‍ നല്ലൊരു കുടുംബിനിയായി കഴിയുകയാണ്. അമ്മ ആകുന്നതോടെ പുതിയ ഉത്തരവാദിത്വങ്ങളിലേക്ക് കടക്കുന്നതോടെ കാവ്യ ഉടനെ സിനിമയിലേക്ക് തിരികെ വരില്ലെന്നുള്ളത് വ്യക്തമാണ്. എന്നാല്‍ കാവ്യ നായികയാവുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഒരു കൂട്ടം ആരാധകര്‍.

താരപുത്രനായിരിക്കും..?
ദിലീപിനും കാവ്യയ്ക്കും പിറക്കാന്‍ പോവുന്നത് ആണ്‍കുട്ടിയാണെന്നടക്കമുള്ള ആരാധകരുടെ പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. മലയാള സിനിമയിലെ മറ്റൊരു താരപുത്രനായിരിക്കുമെന്നും ചിലര്‍ വാദിക്കുന്നു. താരപുത്രനായാലും പുത്രിയായലും സന്തോഷമാണെന്നും ആരാധകര്‍ പറയുന്നു.
ചിത്രങ്ങൾ കാണാം
കാവ്യയുടെ ബേബി ഷവർ ചിത്രങ്ങൾ കാണാം.


Click it and Unblock the Notifications