കാവ്യ മാധവന്‍ തിരിച്ചെത്തുന്നു
മലയാളികളുടെ ഇഷ്ടനായികയാണ് കാവ്യ മാധവന്‍. ബാലതാരമായി എത്തി പിന്നീട് ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായിക നടിയായി വന്ന കാവ്യയോട് തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടിയോടെന്ന പോലെയുള്ളൊരു സ്‌നേഹമാണ് പ്രേക്ഷകര്‍ക്ക്. ഒരിക്കലും അയ്യേ എന്ന് പറയുന്ന തരത്തിലുള്ള അഭിനയമോ വേഷവിധാനങ്ങളോ ഒന്നും കാവ്യയില്‍ നിന്നുണ്ടായിട്ടില്ല. മനോഹരമായ ഒട്ടേറെ വേഷങ്ങള്‍ കാവ്യ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുമുണ്ട്.
ജീവിതത്തില്‍ അപ്രതീക്ഷിതമായ പല സംഭവവികാസങ്ങളുമുണ്ടായിട്ടും എല്ലാത്തില്‍ നിന്നും തിരികെ ആത്മവിശ്വാസത്തോടെ വീണ്ടും സിനിമയിലെത്തിയ കാവ്യയുടെ രണ്ടാം വരവും മികച്ചതുതന്നെ ആയിരുന്നു. ഇടക്ക് ബികോം പഠനത്തിനായി സിനിമയില്‍ നിന്നും ചെറിയൊരു ബ്രേക്കെടുത്ത കാവ്യ വീണ്ടും തിരിച്ചെത്തുകയാണ്.

കാവ്യ മാധവന്‍ തിരിച്ചെത്തുന്നു
ബിരുദപഠനത്തിനുവേണ്ടി ചെറിയ ബ്രേക്കെടുത്ത കാവ്യ വീണ്ടും സിനിമയിലേയ്‌ക്കെത്തുകയാണ്. തന്റേതല്ലാത്ത കാരണത്താല്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ തിരിച്ചെത്തുന്നത്. എ രാധാകൃഷ്ണന്‍ മംഗലത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

കാവ്യ മാധവന്‍ തിരിച്ചെത്തുന്നു
ഒരു കുഞ്ഞിന്‍രെ അമ്മയായ ീട്ടമ്മയുടെ വേഷത്തിലാണ് കാവ്യ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത്. വിജയ് ബാബുവാണ് കാവ്യയുടെ നായകനായി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

കാവ്യ മാധവന്‍ തിരിച്ചെത്തുന്നു
അടുത്തിടെ നടന്ന നിശാഗന്ധി ഫെസ്റ്റിന്റെ സമാപന ദിനത്തില്‍ കാവ്യ അവതരിപ്പിച്ച ഭരതനാട്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നൃത്താവതരണത്തിന് കാവ്യയ്ക്ക് ഏറെ പ്രശംസകള്‍ ലഭിയ്ക്കുകയും ചെയ്തു.

കാവ്യ മാധവന്‍ തിരിച്ചെത്തുന്നു
കാവ്യ വീണ്ടും വിവാഹിതയാകാന്‍ പോവുകയാണെന്ന വാര്‍ത്ത ഇടയ്ക്ക് സജീവമായിരുന്നു. എന്നാല്‍ ഇതുവരെ താന്‍ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് കാവ്യ പറയുന്നത്.

കാവ്യ മാധവന്‍ തിരിച്ചെത്തുന്നു
ദിലീപുമായി കാവ്യ പ്രണയത്തിലാണെന്നത് വളരെ പഴയൊരു ഗോസിപ്പാണ്. എന്നാല്‍ ദിലീപും മഞ്ജുവും വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയെന്ന വാര്‍ത്ത വന്നതോടെ വീണ്ടും ഏവരും ഉറ്റുനോക്കുന്നത് കാവ്യയെയാണ്.

കാവ്യ മാധവന്‍ തിരിച്ചെത്തുന്നു
സൂപ്പര്‍സംവിധായകന്‍ ജീത്തു ജോസഫ് കാവ്യയെ നായികയാക്കി ഒരു പുതിയ ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. സമീപകാലത്ത് കാവ്യയ്ക്ക് വാഗ്ദാനംചെയ്യപ്പെട്ട മികച്ച വേഷങ്ങളിലൊന്നായിരിക്കും ഈ ചിത്രം.

കാവ്യ മാധവന്‍ തിരിച്ചെത്തുന്നു
എന്നും തടികൂടുന്നുവെന്ന വിമര്‍ശനങ്ങള്‍ക്ക് വിധേയയായ നായികനടിയാണ് കാവ്യ. എന്നാല്‍ അടുത്തിടെ ശരീരഭാരം കുറച്ച് സ്ലിമ്മായി എത്തിയ കാവ്യ നല്ലൊരു മേക്കോവറാണ് നടത്തിയത്.


Click it and Unblock the Notifications