കാവ്യയും അനൂപ് മേനോനും ഒന്നിക്കുന്നു

By Aswathi

ഒരുവര്‍ഷത്തെ ഇടവേളയാണെങ്കിലും കാവ്യാ മാധവന്റെ തിരിച്ചുവരവും മലയാളി പ്രേക്ഷകര്‍ക്ക് ആഘോഷം തന്നെ. തിരിച്ചുവരവില്‍ കാവ്യ അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കൂടുന്നു. നേരത്തെ നവാഗതനായ സുനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ കാവ്യ തിരിച്ചുവരുന്നെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലീല്‍ അംങ്കോളയാണ് കാവ്യയുടെ നായകനായെത്തുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു.

സുനീഷ് ബാബുവിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്ത നിലനില്‍ക്കെ മറ്റൊന്ന് കൂടെ കേള്‍ക്കുന്നു. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും നായിക കാവ്യ തന്നെ. 'ഷി ടാക്‌സി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് നായകന്‍.

ഷി ടാക്‌സി

കാവ്യയും അനൂപ് മേനോനും ഒന്നിക്കുന്നു

'ആംഗ്രി ബേബീസി'ന് ശേഷം സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഷി ടാക്‌സി'. ഒക്ടോബര്‍ 20ന് ഷൂട്ടിങ് തുടങ്ങും

കാവ്യയുടെ മടങ്ങിവരവ്

കാവ്യയും അനൂപ് മേനോനും ഒന്നിക്കുന്നു

ഒരിടവേളയ്ക്ക് ശേഷം കാവ്യം മടങ്ങിവരുന്നു എന്നതാണ് സിനിമ സംബന്ധിച്ച ആദ്യത്തെ വാര്‍ത്ത. കാവ്യയുടെ തിരിച്ചുവരവിനെ സംബന്ധിച്ചും വാര്‍ത്തകള്‍ ഒരുപാടാണ്.

അനൂപ് മേനോന്‍

കാവ്യയും അനൂപ് മേനോനും ഒന്നിക്കുന്നു

സജി സുരേന്ദ്രന്‍ കഴിഞ്ഞ ചിത്രമായ ആംഗ്രി ബേബീസിലും അനൂപ് മേനോന്‍ തന്നെയായിരുന്നു നായകന്‍. കാവ്യയും അനൂപ് മേനോനും ആദ്യമായി ഒന്നിക്കുന്നു എന്നതും ചിത്രത്തെ സംബന്ധിച്ച് പുതുമയുള്ള കര്യമാണ്

 കാവ്യയുടെ വേഷം

കാവ്യയും അനൂപ് മേനോനും ഒന്നിക്കുന്നു

സാമൂഹിക പ്രതിബന്ധതയുള്ള വിഷയമാണ് ചിത്രമെന്ന് പേരുകേട്ടാല്‍ തന്നെ അറിയാം. ഷി ടാക്‌സി ഡ്രൈവറായാണ് കാവ്യ വേഷമിടുന്നത്.

കഥയുടെ ഇതിവൃത്തം

കാവ്യയും അനൂപ് മേനോനും ഒന്നിക്കുന്നു

മൂന്ന് പേരുമായി കൂര്‍ഗിലേക്ക് പോകുന്ന ഷി ടാക്‌സി ഡ്രൈവറുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്ന വഴിത്തിരിവുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം

മറ്റ് താരങ്ങള്‍

കാവ്യയും അനൂപ് മേനോനും ഒന്നിക്കുന്നു

സുരാജ് വെഞ്ഞാറമൂട്, പി ബാലചന്ദ്രന്‍, കെബി ഗണേഷ് കുമാര്‍, അന്‍സിബ ഹസന്‍ തുടങ്ങിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അണിയറയില്‍

കാവ്യയും അനൂപ് മേനോനും ഒന്നിക്കുന്നു

കൃഷ്ണ പൂജപ്പുര തിരക്കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് അബാംഗ്രൂപ്പാണ്. സുനില്‍ പണിക്കര്‍ കൊ പ്രൊഡ്യൂസറും. അനില്‍ നായാരാണ് ക്യാമറ മാന്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X