»   » അര്‍ധരാത്രിവരെ കാത്തു നിന്നു, ദിലീപിന് വേണ്ടി 'ജഡ്ജിയമ്മാവനെ' കാണാനും കാവ്യ വന്നില്ല!!

അര്‍ധരാത്രിവരെ കാത്തു നിന്നു, ദിലീപിന് വേണ്ടി 'ജഡ്ജിയമ്മാവനെ' കാണാനും കാവ്യ വന്നില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപ് അറസ്റ്റിലായതോടെ ഭാര്യ കാവ്യ മാധവന് മാധ്യമങ്ങളെ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ പോലും കാവ്യ പുറത്തിറങ്ങാന്‍ തയ്യാറായില്ല. ദിലീപിനെ കാണാന്‍ കാവ്യ ജയിലില്‍ പോകാത്തതിന് കാരണവും മാധ്യമങ്ങളാണ്.

ദിലീപിനെ കാണാന്‍ ജയിലില്‍ പോകില്ല എന്ന് കാവ്യയ്ക്ക് വാശി, എന്താണ് കാരണം?

ഭര്‍ത്താവിന് വേണ്ടി പ്രാര്‍ത്ഥിയ്ക്കാന്‍ അമ്പലത്തില്‍ പോകാന്‍ പോലും കാവ്യയ്ക്ക് കഴിയുന്നില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നു വാര്‍ത്ത. ദിലീപിന് ജാമ്യം കിട്ടാനായി കോട്ടയത്തെ പൊന്‍കുന്നതെ ജഡ്ജിയമ്മാവന്‍ കോവിലില്‍ കാവ്യ വരും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചിരുന്ന മാധ്യമപ്രവര്‍ത്തകരെ കാവ്യ നിരാശപ്പെടുത്തി.

ജഡ്ജിയമ്മാവന്‍ കോവില്‍

കോഴ വിവാദത്തില്‍ അനുകൂല വിധി ഉണ്ടാകാന്‍ ശ്രീശാന്ത് ഈ കോവിലില്‍ വന്നിരുന്നു. അന്നേ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ ജഡ്ജിയമ്മാവന്‍ കോവില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ഇപ്പോള്‍ ദിലീപിന് വേണ്ടി വഴിപാടുകള്‍ നടത്തുമ്പോഴാണ്.

അനൂപ് വന്നു

ദിലീപിന് ജാമ്യം കിട്ടാനായി സഹോദരന്‍ അനൂപ് ഇവിടെ വഴിപാട് കഴിപ്പിക്കാന്‍ എത്തിയിരുന്നു. ഇതോടെയാണ് ജഡ്ജിയമ്മാവന്റെ പ്രശസ്തി വര്‍ദ്ധിച്ചത്. അനൂപ് കുടുംബത്തോടൊപ്പം എത്തിയാണ് വഴിപാട് നടത്തിയത്.

കാവ്യ വരുമെന്ന്

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ കോവിലില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ കാത്തുനിന്നെങ്കിലും നിരാശ ആയിരുന്നു ഫലം. കാവ്യയെ കാത്തു നിന്ന മാധ്യമപ്പട നിരാശയോടെയാണ് മടങ്ങിയത്.

അര്‍ധരാത്രി വരെ കാത്തു

വെള്ളിയാഴ്ച ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ത്ഥിക്കാന്‍ കാവ്യാ മാധവന്‍ എത്തുമെന്നായിരുന്നു കരുതിയിരുന്നത്. കാവ്യയെ കാത്ത് അര്‍ധരാത്രി വരെ വന്‍ മാധ്യമപ്പടയും ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ദിലീപിന് വേണ്ടി അനൂപ് വന്നത് പോലെ കാവ്യയും എത്തുമെന്നായിരുന്നു കരുതിയിരുന്നത്.

നിരാശ ഫലം

സെലിബ്രിറ്റി ആയതിനാല്‍ ആളൊഴിഞ്ഞ നേരത്താവും കാവ്യ വരിക എന്ന പ്രതീക്ഷയില്‍ വൈകുവോളം ചാനലുകാരും പത്രക്കാരും കാത്തിരുന്നു. ഒടുവില്‍ കാവ്യ എത്തില്ലെന്ന് ഉറപ്പായതോടെയാണ് എല്ലാവരും പിന്തിരിഞ്ഞത്.

Kerala HC Denies Bail For Actor Dileep

ജയിലില്‍ പോയില്ല

ദിലീപിനെ കാണാന്‍ സഹോദരന്‍ അനൂപ് അടക്കമുള്ള ബന്ധുക്കള്‍ ജയിലില്‍ എത്തിയിട്ടും കാവ്യ ഇതുവരെ എത്തിയിട്ടില്ല. താന്‍ വരുമ്പോഴേക്കും മാധ്യമങ്ങള്‍ പൊതിയും എന്ന ഭയത്താലാണത്രെ കാവ്യ പുറത്തേക്ക് ഇറങ്ങാത്തത്.

English summary
Kavya Madhavan didn't came Judge Ammavan Temple at Cheruvally

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam