»   » കാവ്യ - ദിലീപ് വിവാഹം; നാട്ടുകാര്‍ക്കറിയേണ്ടത് മഞ്ജു വാര്യര്‍ ചത്തോ എന്ന്.. ഇത് തോന്ന്യാസം!!

കാവ്യ - ദിലീപ് വിവാഹം; നാട്ടുകാര്‍ക്കറിയേണ്ടത് മഞ്ജു വാര്യര്‍ ചത്തോ എന്ന്.. ഇത് തോന്ന്യാസം!!

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്നലെ (നവംബര്‍ 25) കാവ്യയും ദിലീപും വിവാഹം കഴിയ്ക്കുന്നതായി പ്രഖ്യാപിച്ചതുമുതല്‍ നാട്ടുകാര്‍ക്കറിയേണ്ടത് മഞ്ജു വാര്യര്‍ എന്ത് പറഞ്ഞു എന്നാണ്. മഞ്ജു വിവരം അറിഞ്ഞോ, എന്താണ് പറഞ്ഞത് എന്നൊക്കെയുള്ള ചോദ്യമാണ് ചുറ്റിലും. ചിലര്‍ മഞ്ജുവിന്റെ ഫേസ്ബുക്ക് പേജ് വീണ്ടും വീണ്ടും റീ ഫ്രഷ് ചെയ്ത് നോക്കുന്നുണ്ടെങ്കിലും പുതിയ പോസ്റ്റുകളൊന്നും കണ്ടില്ല.

എനിക്കറിയാവുന്ന മഞ്ജു വളരെ പാവമാണ്; വിവാഹ മോചന ശേഷം ദിലീപ് പറഞ്ഞത്

ഫോണില്‍ വിളിച്ച് വിവരം അന്വേഷിക്കാന്‍ ശ്രമിച്ചപ്പോള്‍, ഇന്നലെ രാവിലെ മുതല്‍ മഞ്ജുവിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഒറ്റ ദിവസം കൊണ്ട് മഞ്ജുവിന് കുത്തനെ ആരാധകര്‍ കൂടുന്ന കാഴ്ചയും ഫേസ്ബുക്കില്‍ കാണുന്നു. വാട്‌സാപ്പിലും മറ്റും മഞ്ജുവിനെ പിന്തുണച്ചും അല്ലാതെയുമുള്ള ട്രോളുകള്‍ വേറെ. എന്തിനാണ് ഈ വിഷയത്തില്‍ മഞ്ജുവിനെ ഇങ്ങനെ കൊല്ലുന്നത്.

മഞ്ജു എവിടെയാണെന്ന് അന്വേഷിക്കുന്നവര്‍

പലതരത്തിലുള്ള ആള്‍ക്കാരാണ് സോഷ്യല്‍ മീഡിയയില്‍.. ഇവിടെ വിവാഹം നടക്കുമ്പോള്‍ മഞ്ജു എവിടെയാണെന്ന് അന്വേഷിച്ച് പോയവരാണ് ഏറെയും. അന്വേഷണത്തില്‍ മഞ്ജു കൊച്ചിയില്‍ തന്നെ ഉണ്ടെന്നറിഞ്ഞു.

മഞ്ജുവിന്റെ പ്രതികരണം

ഈ വിവാഹത്തില്‍ മഞ്ജുവിന് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാനാണ് പിന്നെ കുറേ പേര്‍ക്ക് താത്പര്യം. ഫോണിലേക്ക് തുരുതുരാ കോള്‍ വന്നതോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യേണ്ട ഗതികേട് വന്നു. മുന്‍ ഭര്‍ത്താവിന്റെ വിവാഹത്തിന് ഒരു സ്ത്രീയ്ക്ക് ഫോണ്‍ ഓഫ് ചെയ്തു വയ്‌ക്കേണ്ടി വരുന്നു അവസ്ഥ.

കൊല്ലുന്നവര്‍ വേറെ

സോഷ്യല്‍ മീഡിയയില്‍ ചിലര്‍ മഞ്ജുവിനെ ആത്മഹത്യ ചെയ്യിപ്പിക്കാനും ശ്രമിക്കുന്നു. മഞ്ജു വാര്യര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രമുഖ മാധ്യമത്തിന്റെ വാട്ടര്‍ മാര്‍ക്കോടുകൂടെയാണ് പ്രചരിയ്ക്കുന്നത്. എന്തൊരു ആഭാസമാണിത്.

കാവ്യയെയും ദിലീപിനെയും പഴിക്കുന്നവര്‍

പിന്നെയൊരു കൂട്ടര്‍ കാവ്യ മാധവനെയും ദിലീപിനെയും ശക്തമായി എതിര്‍ത്തുകൊണ്ടാണ് രംഗത്തെത്തുന്നത്. മഞ്ജുവിനോട് പൂര്‍ണമായും അനുകൂലിയ്ക്കുകയും ചെയ്യുന്നു. ഓരോരുത്തര്‍ക്കും അഭിപ്രായം പറയാന്‍ ഇത് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനും അഭിനയിച്ച സിനിമയുടെ ക്ലൈമാക്‌സല്ല, അവരുടെ ജീവിതമാണ്. തീര്‍ത്തും മൂവരുടെയും സ്വകാര്യത എന്ന് മനസ്സിലാക്കുക.

English summary
Kavya Madhavan - Dileep Marriage; everyone want to know what Manju Warrier said

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam