മൈലാഞ്ചി അണിഞ്ഞ് കാവ്യ മാധവന്‍, നടിയുടെ മനോഹര ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
കാവ്യ മാധവന്റെതായി വരാറുളള പുത്തന്‍ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. പിന്നെയും എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ബാലതാരമായി തുടങ്ങിയ കാവ്യ പിന്നീട് നായികാ നടിയായി ഇന്‍ഡസ്ട്രിയില്‍ സജീവമാവുകയായിരുന്നു. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നിരവധി ചിത്രങ്ങളിലാണ് നടി മലയാളത്തില്‍ അഭിനയിച്ചത്. അടുത്തിടെ നാദിര്‍ഷയുടെ മകളുടെ വിവാഹ ചടങ്ങില്‍ നിന്നുളള കാവ്യയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായത്.
സാരിയില്‍ ഗ്ലാമറസായി തെലുങ്ക് താരം, പുത്തന്‍ ചിത്രങ്ങള്‍ കാണാം
അന്ന് ദിലീപും കാവ്യയും മീനാക്ഷിയുമെല്ലാം ഉളള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇവര്‍ക്കൊപ്പം മീനാക്ഷിയുടെ അടുത്ത സുഹൃത്തായ നമിതാ പ്രമോദും അന്ന് എത്തിയിരുന്നു. പിന്നാലെ ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടെ വിവാഹത്തിലും കാവ്യയും ദിലീപും പങ്കെടുത്തു.

ഇപ്പോഴിതാ മൈലാഞ്ചി അണിഞ്ഞുളള പുതിയ ചിത്രങ്ങളാണ് കാവ്യ മാധവന്‌റെതായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടിയുടെ ആരാധക ഗ്രൂപ്പിലാണ് ഈ ചിത്രങ്ങള്‍ വന്നിരിക്കുന്നത്. പെരുന്നാള്‍ ആഘോഷ സമയത്ത് ഇറങ്ങിയ കാവ്യയുടെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ്. കൈയ്യില്‍ മൈലാഞ്ചി ചോപ്പണിഞ്ഞുളള നടിയുടെ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ തരംഗമാവുന്നത്.

വിവാഹ ശേഷം പൊതുവേദികളില്‍ അധികം എത്താതിരുന്ന കാവ്യ പ്രാധാനപ്പെട്ട ചടങ്ങുകളില്‍ മാത്രമാണ് പങ്കെടുത്തത്. മുന്‍പ് ദിലീപിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയ കാവ്യയുടെ ഫോട്ടോസും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. കൂടാതെ ഇവര്‍ ഒരുമിച്ച് കാവ്യയുടെ ജന്മദേശമായ നീലേശ്വരത്ത് പോയതിന്‌റെ ചിത്രങ്ങളും പുറത്തുവന്നു.

മീനാക്ഷിയുടെ പിറന്നാള്‍ അടുത്തിടെ ദിലീപും കാവ്യയും കുടുംബവും ആഘോഷിച്ചിരുന്നു. അന്ന് മീനാക്ഷിയുടെ സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി. 2016ലാണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. മലയാള സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹ ചടങ്ങായിരുന്നു ഇവരുടേത്. പിന്നാലെ 2018ഒക്ടോബറിലാണ് മകള്‍ മഹാലക്ഷ്മി ഇവരുടെ ജീവിതത്തിലേക്ക് വന്നത്. മഹാലക്ഷ്മിയുടെ നൂല്‌കെട്ടും പിറന്നാളുമെല്ലാം കുടുംബം ആഘോഷിച്ചിരുന്നു.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയായിരുന്നു കാവ്യ മാധവന്‍ സിനിമയിലെത്തിയത്. തുടര്‍ന്ന് ബാലതാരമായി തിളങ്ങി ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ദിലീപ് ചിത്രത്തില്‍ നായികയായും മാറി താരം. തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ നടിയെ മലയാളത്തിലെ മുന്‍നിര നായികയാക്കി മാറ്റി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ് എന്നീ സൂപ്പര്‍ താരങ്ങളുടെ സിനിമകളിലെല്ലാം കാവ്യ അഭിനയിച്ചിരുന്നു.
Recommended Video

കൂടാതെ കുറച്ച് തമിഴ് സിനിമകളിലും നായികയായി നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലായിരുന്നു കാവ്യ തന്‌റെ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. ഗ്ലാമര്‍ വേഷങ്ങളോട് നോ പറഞ്ഞ താരം ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്തു. രണ്ട് തവണയാണ് മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കാവ്യ മാധവന്‍ നേടിയത്.


Click it and Unblock the Notifications