»   » ദിലീപും കാവ്യയും, പിന്നെയും ലൊക്കേഷനില്‍ ദേ ഇങ്ങനെ

ദിലീപും കാവ്യയും, പിന്നെയും ലൊക്കേഷനില്‍ ദേ ഇങ്ങനെ

By: Sanviya
Subscribe to Filmibeat Malayalam

ഒരിടവേളയ്ക്ക് ശേഷം ദിലീപും കാവ്യയും ലൊക്കേഷനില്‍ ഒന്നിച്ച് എത്തി. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു വരികയാണ്. ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോ കാവ്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കു വച്ചിട്ടുണ്ട്. ദിലീപിനൊപ്പം കാവ്യ ബാലതാരം അക്ഷരയെ എടുത്തുകൊണ്ട് നില്‍ക്കുന്നതാണ് ഫോട്ടോയില്‍.


kavya-dileep

ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടന്ന് വരികയാണ്. 2011ല്‍ പുറത്തിറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലാണ് ദിലീപും കാവ്യയും ഒടുവിലായി ഒന്നിച്ചത്. ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ദിലീപിന് ലഭിച്ചു.


നെടുമുടി വേണു, ഇന്ദ്രന്‍സ്, വിജയ രാഘവന്‍, കെഎപിഎസി ലളിത, നന്ദു, സൃന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പ്രശസ്ത മറാത്തി താരം സുബോദ് ബാവയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

English summary
Kavya Madhavan facebook post.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam