കാവ്യ ആദ്യം ഇഷ്ടപ്പെട്ടത് ദിലീപിനെയല്ല!! ഈ ചോക്ലേറ്റ് ഹീറോയെ... സംവിധായകന്റെ വെളിപ്പെടുത്തൽ

ചിത്രത്തിൽ ഭാഗമല്ലെങ്കിൽ പോലും സംഭവത്തിന്റെ മൂലബിന്ദു ചാക്കോച്ചനാണെന്നാണ് ഏറെ രസകരമായ സംഗതി.

വിവാഹ ശേഷം അഭിനയ ജീവിതത്തിന് വിട നൽകി കുടുംബിനിയായ നടിയാണ് കാവ്യമാധവൻ. സിനിമയിൽ ഇല്ലെങ്കിൽ പോലും പ്രേക്ഷകരുടെ മനസിൽ ഇന്നും കാവ്യയുണ്ട്. ഇപ്പോഴും പ്രിയപ്പെട്ട നടി ആരെന്ന് ചോദിച്ചാൽ ആദ്യ പേര് കാവ്യയുടേതായിരിക്കും. വളരെ ചെറുപ്രായത്തിൽ തന്നെ സിനിമയിൽ കടന്നു വന്ന താരമാണ് കാവ്യ. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നു വേണ്ട മലയാളത്തിലെ ഒട്ടുമിക്ക താര രാജാക്കന്മാരോടൊപ്പം കാവ്യ അഭിനയിച്ചിട്ടുണ്ട്. 1991 ൽ ബാലതാരമായി തുടങ്ങിയ കാവ്യ 2016 വരെ സജീവമായി മലയാള സിനിമയിലുണ്ടായിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള അവസരം അധികം നടിമാർക്ക് കിട്ടിയിട്ടില്ല.ലാൽ ജോസ് സംവിധാനം ചെയ്ത ചാന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രം കാവ്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. ഈ സെറ്റിവെച്ചുണ്ടായ ഒരു രസകരമായ സംഭവം ലാൽ ജോസ് പങ്കുവെയ്ക്കുകയാണ്. മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന നായിക നായകന്റെ വേദിയിലായിരുന്നു വർഷങ്ങൾ പഴക്കമുള്ള ഒരു രഹസ്യം പൊട്ടിച്ചത്. ചിത്രത്തിൽ ഭാഗമല്ലെങ്കിൽ പോലും സംഭവത്തിന്റെ മൂല ബിന്ദു ചാക്കോച്ചനാണെന്നാണ് ഏറെ രസകരമായ സംഗതി.

കാവ്യയ്ക്ക് ഇഷ്ടം ചാക്കോച്ചനെ

കാവ്യയ്ക്ക് ഇഷ്ടം ചാക്കോച്ചനെ

കാവ്യ സിനിമയിൽ പച്ചപിടിച്ചു വരുന്ന കാലമായിരുന്നു അത്. എട്ടാം ക്ലാസിൽ നിന്ന് ജയിച്ച് 9 ലേയ്ക്ക് എത്തിയപ്പോഴായിരുന്നു കാവ്യ ചന്ദ്രനുദിക്കുന്ന ദിക്ക് സിനിമ ചെയ്യുന്നത്. ഷൂട്ടിങ്ങിനിടെ സെറ്റിൽവെച്ച് കാവ്യയോട് ചോദിച്ചു ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആരാണെന്ന്. ദിലീപിന്റെ സാന്നിധ്യത്തിൽവെച്ചായിരുന്നു കാവ്യയോട് ഈ ചോദ്യം ചോദിച്ചത്. ഉടൻ തന്നെ കുഞ്ചാക്കോബോബൻ എന്ന് കാവ്യ പറയുകയായിരുന്നു. ഉടൻ തന്നെ ദിലപ് അവിടെ നിന്ന് എഴുന്നേറ്റ് പോകുകയായിരുന്നു. ഇനി ചിത്രത്തിൽ അഭിനയിക്കണ്ട എന്നു വരെ പറഞ്ഞ് കാവ്യയെ പേടിപ്പിക്കുകയും ചെയ്തിരുന്നു.

  നേരിട്ട് ഇഷ്ടം ദിലീപിനെ

നേരിട്ട് ഇഷ്ടം ദിലീപിനെ

പുതിയ താരത്തിന് ഇത്രയ്ക്ക് അഹങ്കാരമോ ഇനി അഭിനയിപ്പിക്കില്ല എന്നൊക്കെ പറഞ്ഞ് കാവ്യയെ എല്ലാവരും കൂടി വിരട്ടി. ഉടൻ തന്നെ കാവ്യ ദിലീപിനടുത്ത് എത്തുകയായിരുന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. സിനിമയിൽ എനിയ്ക്ക് ഏറ്റും ഇഷ്ടം ചാക്കോച്ചനെയാണ്. എന്നാൽ അല്ലാതെ ഏറ്റവും ഇഷ്ടം ചേട്ടനെ( ദിലീപിനെ) ആണെന്ന് . ഉടൻ തന്നെ സെറ്റിൽ ചിരി നിറയുകയായിരുന്നുവെന്നും ലാൽ ജോസ് പറഞ്ഞു.

പെൺകുട്ടികളുടെ ഹരം

പെൺകുട്ടികളുടെ ഹരം

അനിയത്തി പ്രാവ് സിനിമ പുറത്തു വന്ന ആ സമയത്ത് പെൺകുട്ടികളുടെ ഹരമായിരുന്നു ചാക്കോച്ചനെന്നും ലാൽ ജോസ് പറഞ്ഞു. അതിനാൽ തന്നെ ആ കാലഘട്ടത്തിലുള്ള പെൺകുട്ടികളുടെ മനസ്സിൽ ചാക്കേച്ചനായിരുന്നു ഹീറോ.അനിയത്തി പ്രാവ് തിയേറ്ററുകളിൽ പൊളിക്കുന്ന സമയത്തായിരുന്നു ചന്ദ്രനുദിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്.

 ഏറ്റുവു മനോഹരമായ കണ്ണുകൾ

ഏറ്റുവു മനോഹരമായ കണ്ണുകൾ

താന്റെ കൂടെ അഭിനയിച്ചിട്ടുള്ളതിൽ ഏറ്റവും മനോഹരമായ കണ്ണുകളുള്ള താരം ചാക്കോച്ചനാണെന്ന് സവൃതയും പറഞ്ഞിരുന്നു. അവതാരകരാണ് സംവൃതയോട് ഈ ചോദ്യം ചോദിച്ചത്. സംവൃതയുടെ ഈ കമന്റിനു പിന്നാലെയാണ് ലാൽജോസ് കാവ്യമാധവന്റെ ഇഷ്ടത്തിനെ കുറിച്ചും തുടർന്ന് സെറ്റിലുണ്ടായ സംഭവത്തെ കുറിച്ചും വെളിപ്പെടുത്തിയത്.

 ദിലീപ് കാവ്യ ജോഡി

ദിലീപ് കാവ്യ ജോഡി

മലായള സിനിമയിലെ രണ്ടു തലമുറയിൽപ്പെട്ട താരങ്ങളോടൊപ്പം അഭിനയിക്കാനുളള ഭാഗ്യം കാവ്യയ്ക്ക് ലഭിച്ചിരുന്നു. അതും മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു അവയെല്ലാം. കാവ്യ ഏറ്റവും കൂടുതൽ ബിഗ് സ്ക്രീൻ ഷെയർ ചെയ്തിട്ടുള്ളത് ദിലീപിനോടൊപ്പമായിരുന്നു, ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശ മാധവൻ, റൺവേ, പാപ്പി അപ്പച്ച, കൃസ്ത്യൻ ബ്രദേശ് എന്നിങ്ങനെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഈ കോമ്പോയിൽ പിറന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് കാവ്യയും ദിലീപും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X