»   » കാവ്യയ്ക്ക് വേണ്ടാത്ത നിഷാലിനെ രമ്യയ്ക്ക് വേണം

കാവ്യയ്ക്ക് വേണ്ടാത്ത നിഷാലിനെ രമ്യയ്ക്ക് വേണം

Posted By:
Subscribe to Filmibeat Malayalam
Nishal Chandra
പാലക്കാട്: കാവ്യാ മാധവന്റെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര വിവാഹിതനായി. മാവേലിക്കരയിലെ വധുഗൃഹത്തില്‍ വെച്ചാണ് വിവാഹം നടന്നത്. ബുധനൂര്‍ തെക്കെ മഠത്തില്‍ സുരേന്ദ്രനാഥ സ്വാമിയുടെയും അനില എസ് നാഥിന്റെയും മകള്‍ രമ്യയാണ് വധു. കുവൈത്തിലെ ബാങ്കില്‍ ഉദ്യോഗസ്ഥനായ നിഷാല്‍ 2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യയെ വിവാഹം കഴിച്ചത്.

അഭിനയം നിര്‍ത്തി കുവൈത്തിലേക്ക് പോയിരുന്ന കാവ്യ നാട്ടിലേക്ക് തിരിച്ചെത്തി ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ പരാതി നല്‍കുകയായിരുന്നു. വിവാഹമോചനക്കേസ് ഒന്നരവര്‍ഷത്തോളം നീണ്ടു നിന്നു. ഒടുവില്‍ ഇരുവീട്ടുകാരും ചര്‍ച്ച നടത്തി കേസുകള്‍ പിന്‍വലിക്കുകയും സംയുക്തമായി വിവാഹ മോചന ഹരജി നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.

രമ്യയുടെ ആദ്യ വിവാഹമാണിത്. മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. വിവാഹം നിശ്ചയം രണ്ടുമാസം മുമ്പ് ഗുരുവായൂരില്‍ വെച്ചാണ് നടന്നത്. നിഷാലിന് കാര്യമായ ജോലിയൊന്നും ഇല്ലെന്നും പണം ലക്ഷ്യമാക്കിയാണ് കാവ്യയെ വിവാഹം കഴിച്ചതെന്നുമുള്ള ആരോപണങ്ങളാണ് നേരത്തെയുണ്ടായിരുന്നത്. ഇതിനു പകരമായി കേരളത്തിലെ ഒരു പ്രമുഖ നടനുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

English summary
Actress Kavya Madhavan's former husband Nishal Chandra married on 13th May 2013.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam