»   » അപമാനം സഹിച്ച് ആലുവയില്‍ നില്‍ക്കാന്‍ വയ്യ..കാവ്യാ മാധവന്‍ വിദേശത്തേക്ക് പോകുന്നു ??

അപമാനം സഹിച്ച് ആലുവയില്‍ നില്‍ക്കാന്‍ വയ്യ..കാവ്യാ മാധവന്‍ വിദേശത്തേക്ക് പോകുന്നു ??

Posted By: Nihara
Subscribe to Filmibeat Malayalam
ജീവിതം മടുത്തു! കാവ്യ വിദേശത്തേക്ക് പറക്കുന്നു | Filmibeat Malayalam

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്റെ ജാമ്യ ഹര്‍ജി മൂന്നാം തവണയും കോടതി തള്ളിയിരുന്നു. ദിലീപ് പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരും കുടുംബാംഗങ്ങളും എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പിന്നീട് കേട്ടത്. ഓണത്തിനും താരം ജയിലില്‍ തന്നെ തുടരുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

ചങ്ക് തകര്‍ന്ന് കാവ്യാ മാധവനും മീനാക്ഷിയും..നിരാശയോടെ ആരാധകര്‍..ദിലീപില്ലാത്ത ഒാണം !

ഉര്‍വശിയുടെ സ്വഭാവമാണ് ചിഞ്ചിയ്ക്ക്..കല്‍പന മരിച്ച ദിവസം അവള്‍ സ്‌കൂളിലേക്ക് പോയിരുന്നു

ദിലീപും കാവ്യയും വിവാഹിതരായതിനു ശേഷമുള്ള ആദ്യത്തെ ഓണമാണ് കടന്നു വരുന്നത്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപ് ചിത്രം റിലീസ് ചെയ്യാത്ത ഓണം കൂടിയാണ് വരുന്നത്. കാവ്യാ മാധവന്‍ വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. കൈരളി അടക്കമുള്ള മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്തുചെയ്യണമെന്നറിയാതെ കാവ്യാ മാധവന്‍

ദിലീപ് അറസ്റ്റിലായതോടു കൂടി കാവ്യാ മാധവന്റെ ജീവിതം കൂടിയാണ് വഴിമുട്ടി നില്‍ക്കുന്നത്. സംശയങ്ങളും ആരോപണമുനകളും താരത്തിന് നേരെയും ഉയര്‍ന്നുവന്നിരുന്നു. കാവ്യയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന തരത്തില്‍ വരെ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.

ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു

ദിലീപിന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും ആരാധകരും. പൂര്‍വ്വാധികം ശക്തിയോടെ താരം തിരിച്ചു വരുമെന്നും ദിലീപിന്റെ തീരുമാനം ശരിയായിരുന്നുവെന്നുമൊക്കെ ആരാധകര്‍ പറഞ്ഞിരുന്നു. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ആരാധകര്‍ പ്രതീക്ഷ പങ്കുവെച്ചത്.

കാവ്യമാധവനോടൊപ്പമുള്ള ആദ്യ ഓണം

നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. വിവാഹത്തിനു ശേഷമുള്ള ആദ്യ ഓണം കാവ്യാ മാധവനോടൊപ്പം ആഘോഷിക്കാനുള്ള ഭാഗ്യവും താരത്തിനില്ലാതെ പോയി. ജയിലിലാണ് ഇത്തവണ താരത്തിന്റെ ഓണം.

നിരാശപ്പെടുത്തുിയ തീരുമാനം

ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ആലുവയിലെ പത്മസരോവരം ആകെ മൂകമായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മകന്‍ പുറത്തു വരാത്തതിനെത്തുടര്‍ന്ന് അമ്മ സരോജം ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. സഹോദരന്‍ അനൂപും അമ്മയോടൊപ്പമുണ്ടായിരുന്നു.

കാവ്യാ മാധവനെയും മീനാക്ഷിയെയും വിലക്കി

ഭാര്യയും മകളും തന്നെ കാണാനായി ജയിലില്‍ വരുന്നതിനോട് യോജിപ്പില്ലെന്ന് ദിലീപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ താരത്തെ കാണാനായി അവര്‍ക്ക് കഴിഞ്ഞിട്ടുമില്ല.

കാവ്യ വിദേശത്തേക്ക് പോകുന്നു

കാവ്യാ മാധവനെ വിദേശത്തേക്ക് കൊണ്ടു പോകാനായി ബന്ധുക്കള്‍ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മൂന്നാതം തവണയും ദിലീപിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപമാനം സഹിച്ച് നാട്ടില്‍ തുടരാന്‍ വയ്യ

ആലുവയിലെ നാട്ടുകാരുടെ മുന്നില്‍ അപമാനം സഹിച്ച് തുടരാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് വിദേശത്തുള്ള ബന്ധുക്കളുടെ അടുത്തേക്ക് താമസം മാറിയാലോ എന്ന് കാവ്യാ മാധവന്‍ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംശയ സാഹചര്യത്തില്‍ മാറി നിന്നാല്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെ കാവ്യ മാധവന് നേരെയും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കാവ്യ സ്ഥലത്തു നിന്നും മാറി നില്‍ക്കുമോയെന്ന കാര്യത്തെക്കുറിച്ച് സംശയമാണെന്നും റിപ്പോര്‍ട്ടുണ്ട്.

സംശയത്തിന് ഇടവരുത്തും

ആരോപണങ്ങളും സംശയങ്ങളും തനിക്ക് നേരെയും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ വിദേശത്തേക്ക് പോകുന്നത് കൂടുതല്‍ സംശയങ്ങള്‍ക്ക് കാരണമാകുമെന്ന് അഭിഭാഷകര്‍ കാവ്യയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കാവ്യയെ ചോദ്യം ചെയ്തിരുന്നു

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് കാവ്യ മാധവനെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ മൊഴി നല്‍കിയത്.

പണം തന്നുവെന്ന് പള്‍സര്‍ സുനി

തന്നെ അറിയില്ലെന്ന് കാവ്യ പറഞ്ഞത് കള്ളമായിരുന്നുവെന്ന് പിന്നീട് പള്‍സര്‍ സുനി വ്യക്തമാക്കിയിരുന്നു. പലപ്പോഴായി കാവ്യ തനിക്ക് പണം തന്നിട്ടുണ്ടെന്ന് സുനി വെളിപ്പെടുത്തിയിരുന്നു.

English summary
Kavya Madhavan going to abroad ??

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam