ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ നായകനില്ല!

By Lakshmi

ദൃശ്യം മെഗാഹിറ്റായി മാറിയതോടെ മലയാളചലച്ചിത്രലോകവും പ്രേക്ഷകരും ഉറ്റുനോക്കുന്നത് സംവിധായകന്‍ ജീത്തു ജോസഫിനെയാണ്. എന്തായാരിക്കും ജീത്തുവിന്റെ അടുത്ത ചിത്രം, ആരായിരിക്കും നായകന്‍ എന്നീ കാര്യങ്ങളറിയാനാണ് ഏവര്‍ക്കും ആകാംഷ. ജീത്തുവിന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടിയായിരിക്കും നായകന്‍, അല്ല പൃഥ്വിരാജാണ് നായകനാകുന്നത്, ഇവര്‍ രണ്ടുപേരുമല്ല ദിലീപിനെയാണ് ഇത്തവണ ജീത്തു നായകനാക്കുന്നത് എന്നിങ്ങനെ ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ ഇതിനകം തന്നെ വന്നുകഴിഞ്ഞു.

എന്നാല്‍ ഇവരാരുമല്ല അടുത്ത ചിത്രത്തില്‍ തന്റെ നായകനാകുന്നത് എന്നാണ് ജീത്തു പറയുന്നത്. അടുത്ത ചിത്രത്തില്‍ നായകനില്ലെന്നും നായികയാണുള്ളതെന്നും ജിത്തു വ്യക്തമാക്കുന്നു. കാവ്യ മാധവനെ കേന്ദ്രകഥാപാത്രമാക്കിയാണ് ജീത്തു ജോസഫ് പുതിയ ചിത്രമെടുക്കുന്നത്. ചെറിയ ബജറ്റില്‍ ഒരു ചെറുചിത്രം അതാണ് ജിത്തു ജോസഫിന്റെ കാവ്യ മാധവന്‍ ചിത്രം.

ഇത് വളരെയേറെ സാമൂഹിക പ്രസക്തിയുള്ളൊരു ചിത്രമായിരിക്കുമെന്നും അത്തരത്തിലൊരു വിഷയമാണ് ചിത്രത്തിന്റേതെന്നും ജീത്തു പറയുന്നു. അധികം വാണിജ്യ ഘടകങ്ങളൊന്നും ഇല്ലാതെ വളരെ റിയലിസ്റ്റിക് ആയിട്ടായിരിക്കും ഈ ചിത്രമെടുക്കുകയെന്നും സംവിധായകന്‍ പറയുന്നു. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം എന്താണെന്നോ, കഥയെന്താണെന്നോ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നോ ഉള്ള കാര്യങ്ങള്‍ ജീത്തു വെളിപ്പെടുത്തിയിട്ടില്ല.

ഇതിന് മുമ്പും സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങള്‍ വിഷയങ്ങളാക്കിയ ചിത്രങ്ങളില്‍ കാവ്യ അഭിനയിച്ചിട്ടുണ്ട്. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, ശീലാബതി, ഗദ്ദാമ, പെരുമഴക്കാലം എന്നീ ചിത്രങ്ങളെല്ലാം ഇത്തരത്തിലുള്ളതായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X