»   » കാവ്യ മാധവനാണ് ആ നല്ല നടി! സിനിമയ്ക്കുള്ളിലും ജീവിതത്തിലും അഭിനയം മാത്രം! തിരിച്ചടി കാവ്യയ്ക്കല്ല!!!

കാവ്യ മാധവനാണ് ആ നല്ല നടി! സിനിമയ്ക്കുള്ളിലും ജീവിതത്തിലും അഭിനയം മാത്രം! തിരിച്ചടി കാവ്യയ്ക്കല്ല!!!

Posted By: Teresa John
Subscribe to Filmibeat Malayalam

കാവ്യ മാധവന്‍ എന്ന പേര് മലയാളികളുടെ ഹൃദയത്തില്‍ തുളച്ച് കയറിയിട്ട് വര്‍ഷങ്ങളായി. 1991 ല്‍ സിനിമയിലെത്തിയ കാവ്യ ഇന്നും സജീവമായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന പ്രമുഖ നടിയാണ്. എന്നാല്‍ നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ സിനിമയില്‍ നിന്നും വിട്ട് നിന്നിരുന്നു.

ഓവിയയ്ക്ക് ആരാധകരോടുള്ള സ്‌നേഹം ഇതായിരുന്നു! പൃഥ്വിരാജുമായി ഓവിയ്ക്ക് വലിയൊരു ബന്ധം ഉണ്ട് അറിയാമോ?

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലില്‍ ആയതോട് കൂടി കാവ്യയുടെ ജീവിതത്തിലും കരിനിഴല്‍ വീണിരിക്കുകയാണെന്ന് പറയാം. എന്നാല്‍ ഇന്നലെ വീണ്ടും ദിലീപിന്റെ ജാമ്യം നിഷേധിച്ചതിന് പിന്നാലെ കേസില്‍ വന്‍ വഴിതിരിവാണ് ഉണ്ടായിരിക്കുന്നത്. കേസില്‍ ആദ്യം മുതല്‍ പറഞ്ഞ് കേള്‍ക്കുന്ന മാഡം ആരാണെന്ന് പള്‍സര്‍ സുനി വ്യക്തമാക്കിയതോടെ കാവ്യയും കുടുക്കിലായിരിക്കുകയാണ്.

മാഡം കാവ്യ

കേരളം ഒന്നടങ്കം കാത്തിരുന്ന പേരാണ് ഇന്ന് പള്‍സര്‍ സുനി വ്യക്തമാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ മാഡം ആരാണെന്ന് കാത്തിരുന്നവര്‍ക്ക് മുന്നില്‍ വന്നത് നടി കാവ്യ മാധവന്റെ പേരാണ്.

കാവ്യയും കുടുങ്ങുമോ?

ദിലീപ് ജയിലിലായതോടെ കാവ്യയുടെ കാര്യത്തില്‍ ദിലീപിനും പേടിയുണ്ടായിരുന്നു. ഇപ്പോള്‍ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ കാവ്യയെയും കുടുക്കാന്‍ പോവുകയാണ്.

നല്ല അഭിനയം

ചെറുപ്പം തൊട്ട് സിനിമയിലെത്തിയ കാവ്യയെ അഭിനയം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തിരുന്നത്. അവര്‍ക്ക് മുന്നില്‍ താന്‍ നല്ലൊരു നടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് നടി കാവ്യ മാധവന്‍.

വിദേശത്തേക്ക് പറക്കാന്‍ പറ്റുമോ?

ഇന്നലെ ദിലീപ് സമര്‍പ്പിച്ച മൂന്നാമത്തെ ജാമ്യ ഹര്‍ജിയും ഹൈകോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് കാവ്യ മാധവന്‍ വിദേശത്തേക്ക് പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് കേസില്‍ വലിയൊരു വെളിപ്പെടുത്തല്‍ നടന്നിരിക്കുന്നത്.

മലയാള സിനിമയ്ക്ക അപമാനം?


മലയാള സിനിമ നേരിട്ടു കൊണ്ടിരുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് വരുന്നതിനിടെയാണ് പ്രമുഖ നടി ആക്രമിക്കപ്പെടുന്നതും ജനപ്രിയ നടന്‍ കേസില്‍ ജയിലില്‍ പോവുന്നതും. പിന്നാലെ സഹപ്രവര്‍ത്തകയെ ആക്രമിച്ചത് കാവ്യയാണന്ന് വെളിപ്പെടുത്തല്‍ വന്നതോട് കൂടി മലയാള സിനിമയ്ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയായിരിക്കുകയാണ്.

കാവ്യയ്ക്കും ഓണം ജയിലിലോ?


വിവാഹ ശേഷം ദിലീപിന്റെ ഓണം ജയിലിലാണെന്ന് ഉറപ്പിച്ച് കഴിഞ്ഞതിന് പിന്നാലെ കാവ്യയുടെ ഓണവും ജയിലിലാവന്‍ സാധ്യത കൂടുതലുള്ള വെളിപ്പെടുത്തലാണ് വന്നിരിക്കുന്നത്.

ദിലീപിന്റെ അറസ്റ്റ്

മലയാളക്കര ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത വലിയ ഞെട്ടലോടെയായിരുന്നു കേട്ടത്. അതോടെ സിനിമ മേഖലയിലും പല പ്രശ്‌നങ്ങളും രൂപപ്പെട്ടിരുന്നു. ഇപ്പോള്‍ കാവ്യയുടെ പേരിലും വാര്‍ത്തകള്‍ വന്നതോട് കൂടി സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന് വ്യക്തമാക്കുകയാണ്.

ഓണചിത്രം

ഓണത്തിന് താരങ്ങളെല്ലാം ടെലിവിഷന്‍ പരിപാടികള്‍ക്ക് വിലക്ക് നല്‍കിയതോട് കൂടി ഓണത്തിന് തിയറ്ററുകളിലെത്തുന്ന സിനിമകള്‍ക്ക് പ്രധാന്യം കൂടിയതായിരുന്നു.

രാമലീലയുടെ കാര്യം കട്ടപ്പൊക


ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രമായിരുന്നു രാമലീല. ദിലീപ് ജയിലിലായതോട് കൂടി സിനിമയുടെ കാര്യം കട്ടപ്പൊക എന്ന അവസ്ഥയിലായിരിക്കുകയാണ്.

SHOCKING! Kavya Madhavan Is Madam, Says Pulsar Suni!

മകള്‍ മീനാക്ഷി

കാവ്യയുടെ പേര് കൂടി കേസിലേക്ക് വന്നതോട് കൂടി ദിലീപ് മഞ്ജു വാര്യര്‍ മകള്‍ മീനാക്ഷിയുടെ കാര്യത്തിലും പ്രതിസന്ധി വന്നിരിക്കുകയാണ്. ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളിയതോട് കൂടി നിരാശയിലാണ് മകളും.

English summary
Kavya Madhavan is a good actress!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam