»   » കാവ്യയുടെ മുഖത്ത് എന്താ ഒരു ചിരി.. ദിലീപിനെ ഇത്രയേറെ സ്‌നേഹിച്ചിരുന്നോ...???

കാവ്യയുടെ മുഖത്ത് എന്താ ഒരു ചിരി.. ദിലീപിനെ ഇത്രയേറെ സ്‌നേഹിച്ചിരുന്നോ...???

Posted By: Rohini
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ എല്ലാവരും അന്വേഷിച്ചത് കാവ്യ മാധവന്‍ കരയുകയാണോ ചിരിക്കുകയാണോ എന്നാണ്. അച്ഛന്റെ ശ്രാദ്ധ ചടങ്ങിന് പങ്കെടുക്കാന്‍ രണ്ട് മണിക്കൂറത്തെ പരോളിന് ദിലീപ് പുറത്തിറങ്ങിയപ്പോഴും കാവ്യയെ ആയിരുന്നു ചിലര്‍ക്ക് കാണേണ്ടത്. എന്നാല്‍ അപ്പോഴൊന്നും കാവ്യ ക്യാമറകള്‍ക്ക് മുഖം കൊടുത്തില്ല.

ദിലീപ് പുറത്തിറങ്ങിയപ്പോള്‍ കാവ്യയ്ക്ക് പതിവ്രത നോമ്പ്; ഇതെന്ത് കഷ്ടം കര്‍ത്താവേ..

എന്നാല്‍ ഇപ്പോള്‍, ജാമ്യത്തില്‍ ദിലീപ് പുറത്തിറങ്ങിയ ശേഷം കാവ്യ നിറഞ്ഞു നില്‍ക്കുകയാണ്. അതും നിറഞ്ഞ ചിരിയോടെ, ദിലീപിനെ തൊട്ട് തൊട്ട് തൊട്ട് നില്‍ക്കുന്നു. ദിലീപ് ഫാന്‍സിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വരുന്ന ചിത്രങ്ങള്‍ കണ്ടാല്‍ മനസ്സിലാവും, കാവ്യ ഇത്രയേറെ ദിലീപിനെ സ്‌നേഹിക്കുന്നുണ്ടോ എന്ന്. പുറത്തിറങ്ങിയ ശേഷമുള്ള ചില ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം..

സ്വീകരിക്കാനെത്തിയത്

ആലുവ സബ് ജയിലില്‍ നിന്ന് സരോവരത്തിലെത്തിയ ദിലീപിനെ നിറഞ്ഞ ചിരിയോടെയാണ് കാവ്യ സ്വീകരിച്ചത്. കൂടെ തന്നെ മകള്‍ മീനാക്ഷിയും ഉണ്ടായിരുന്നു. കാവ്യയുടെയും മീനാക്ഷിയുടെയും തോളില്‍ കൈയ്യിട്ടാണ് ദിലീപ് അകത്തേക്ക് കയറിയത്.

അഭിഭാഷകനൊപ്പം

ദിലീപിന് വേണ്ടി കോടതിയില്‍ വാദിച്ച അഭിഭാഷകന്‍ രാമന്‍ പിള്ളയ്‌ക്കൊപ്പം കാവ്യയും ദിലീപും. അപ്പോഴും കാവ്യ മാധവന്റെ മുഖത്തെ ചിരിയാണ് ആരാധകര്‍ ശ്രദ്ധിച്ചത്.

അനുജനൊപ്പം

സഹോദരന്‍ അനൂപിനൊപ്പം ദിലീപ്. അറസ്റ്റിലായത് മുതല്‍ കുടുംബത്തിന് ശക്തി പകര്‍ന്നും, ദിലീപിനെ ആശ്വസിപ്പിച്ചും ഓടി നടക്കുകയായിരുന്നു അനുജന്‍ അനൂപ്.

ഉറ്റസഹൃത്ത്

അനൂപിനൊപ്പം ദിലീപിന്റെ എല്ലാ കാര്യത്തിനും കൂടെ തന്നെ ഉറ്റ സുഹൃത്ത് നാദിര്‍ഷയും ഉണ്ടായിരുന്നു. വീട്ടിലെത്തി പരസ്പരം കണ്ടതും ഇരുവരും കെട്ടിപ്പുണര്‍ന്നു. കണ്ണുകള്‍ നനഞ്ഞിരുന്നു.

എന്തിനും ഏതിനും കൂടെ

ദിലീപിനും കുടുംബത്തിനും എന്തിനും ഏതിനും കൂടെ തന്നെയുണ്ടായിരുന്നു നടന്‍ സിദ്ധിഖും. ജയിലില്‍ നിന്ന് പുറത്തിറങ്ങി വീട്ടിലെത്തിയ ദിലീപിനെ കൈ പിടിച്ച് അകത്തേക്ക് കയറ്റിയത് സിദ്ധിഖാണ്.

Dileep Returns: Dileep Future Plans | filmibeat Malayalam

ആരാധകര്‍ക്കൊപ്പം

ദിലീപിന്റെ ശക്തിയാണ് ഈ ആരാധകരുടെ കൂട്ടം. ദിലീപ് ജയിലില്‍ കഴിയുമ്പോഴും രാമലീല എന്ന ചിത്രം വന്‍ വിജയമാക്കി തീര്‍ക്കാന്‍ ആരാധകര്‍ കഴിയിന്നതെല്ലാം ചെയ്തു. പുറത്തിറങ്ങിയപ്പോള്‍ ആര്‍പ്പു വിളിച്ചും മധുരം പങ്കുവച്ചും സന്തോഷമറിയിച്ചു.

English summary
Kavya Madhavan is suepr Happy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam