ദിലീപിന് ശേഷം പൃഥ്വി, പിന്നെ കാവ്യ; ജീത്തു ജോസഫ് റെഡി
ദിലീപിനെ നായകനാക്കി ഒരുക്കിയ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന്റെ റിലീസിങ് തിരക്കിലാണ് ഇപ്പോള്‍ ജീത്തു ജോസഫ്. അത് പൂര്‍ത്തിയായില്‍ ഉടന്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലേക്ക് കടക്കും. ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച മെമ്മറീസ് മികച്ച വിജയമായിരുന്നു. അതു കഴിഞ്ഞാലുള്ള അടുത്ത ചിത്രത്തെ കുറിച്ചും ജീത്തു ആലോചിച്ച് കഴിഞ്ഞു.
കാവ്യ മാധവനെ നായികയാക്കി ഒരു സ്ത്രീ പക്ഷ ചിത്രമാണ് അത് കഴിഞ്ഞ് ജിത്തു പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. കാവ്യയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരിക്കും ഇതെന്നാണ് കേള്‍ക്കുന്നത്.

ദിലീപിന് ശേഷം പൃഥ്വി, പിന്നെ കാവ്യ; ജീത്തു ജോസഫ് റെഡി
ഇതാദ്യമായാണ് ജീത്തു ജോസഫ് കാവ്യമാധവനെ നായികയായിക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ജിത്തുവിന്റെ മമ്മി ആന്റ് മി എന്ന ചിത്രം സ്ത്രീകേന്ദ്രീകൃതമായിരുന്നുവെങ്കിലും അതില്‍ നിന്നും വ്യത്യസ്തമായിരിക്കും ഈ കാവ്യമാധവന്‍ ചിത്രമെന്നാണ് കേള്‍ക്കുന്നത്.

ദിലീപിന് ശേഷം പൃഥ്വി, പിന്നെ കാവ്യ; ജീത്തു ജോസഫ് റെഡി
കാവ്യയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരിക്കും ഇതെന്നാണ് പറയുന്നത്. അങ്ങനെ വരുമ്പോള്‍ മറ്റൊരു ഗദ്ദാമ എന്നാണ് പ്രേക്ഷകര്‍ കണക്കുകൂട്ടുന്നത്.

ദിലീപിന് ശേഷം പൃഥ്വി, പിന്നെ കാവ്യ; ജീത്തു ജോസഫ് റെഡി
ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഷി ടാക്‌സി എന്ന സജി സുരേന്ദ്രന്‍ ചിത്രത്തിലൂടെയാണ് കാവ്യ തിരിച്ചെത്തിയത്. പക്ഷെ ചിത്രം വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല.

ദിലീപിന് ശേഷം പൃഥ്വി, പിന്നെ കാവ്യ; ജീത്തു ജോസഫ് റെഡി
ഇപ്പോള്‍ ആകാശവാണി എന്ന ചിത്രത്തിലാണ് കാവ്യ അഭിനയിക്കുന്നത്. വിജയ് ബാബുവാണ് ചിത്രത്തിലെ നായകന്‍. ഖായിസ് മിലന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കുടുംബ ചിത്രമാണ്.

ദിലീപിന് ശേഷം പൃഥ്വി, പിന്നെ കാവ്യ; ജീത്തു ജോസഫ് റെഡി
ഇപ്പോള്‍ കാവ്യ സിനിമകളുടെ കാര്യത്തില്‍ വളരെ സെലക്ടീവാണ്. അഭിനേത്രി എന്നതിനപ്പുറം ഒരു ബിസിനസ് വുമണ്‍ കൂടെയാണ്. ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാരത്തിന്റെ തിരക്കിലാണ് താരം

Click it and Unblock the Notifications