»   » മലയാള സിനിമയിൽ കാവ്യ മാധവന്റെ ഭാഗ്യം ദീലിപ് അല്ല, ആ സംവിധായകനാണ്, ആരാണയാൾ?

മലയാള സിനിമയിൽ കാവ്യ മാധവന്റെ ഭാഗ്യം ദീലിപ് അല്ല, ആ സംവിധായകനാണ്, ആരാണയാൾ?

Posted By: Kishor
Subscribe to Filmibeat Malayalam

ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങി മീശമാധവൻ, പാപ്പി അപ്പച്ചാ.. തുടങ്ങി ഇഷ്ടം പോലെ സിനിമകളിൽ ദിലീപും കാവ്യ മാധവനും ഒരുമിച്ച് അഭിനയിച്ചു. മലയാളത്തിലെ സ്വപ്ന ജോഡികളായി. ഒടുവിൽ വിവാഹവും കഴിച്ചു. സിനിമയിൽ കാവ്യയുടെ ആദ്യ നായകനാണ് ദിലീപ് ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കിൽ പിന്നീട് കാവ്യയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

എന്നാൽ കാവ്യ മാധവന്റെ സിനിമാ കരിയർ എടുത്തുനോക്കിയാൽ ദിലീപിനെക്കാളും കാവ്യയെ സ്വാധീനിച്ച ഒരാളുണ്ട്. ഒരു സംവിധായകൻ. കാവ്യയുടെ ആദ്യ ചിത്രമായ പൂക്കാലം വരവായ് സംവിധാനം ചെയ്ത കമൽ. കാവ്യ മാധവന്റെ അഭിനയ ജീവിതത്തിൽ കമൽ ചിത്രങ്ങൾ ചെലുത്തിയ സ്വാധീനം നോക്കൂ..

പൂക്കാലം വരവായ്

ആറാമത്തെ വയസ്സിലാണ് കാവ്യ മാധവന്റെ അരങ്ങേറ്റം. പൂക്കാലം വരവായി എന്ന ചിത്രത്തിലായിരുന്നു ഇത്. കമലാണ് ഈ ചിത്രം സംവിധാനം ചെയ്തത്. അങ്ങനെ കാവ്യ മാധവനെ സിനിമയിലേക്ക് കൊണ്ടുവന്ന ആൾ എന്ന് കമലിനെപ്പറ്റി പറയാം.

അഴകിയ രാവണൻ

കാവ്യ മാധവന് അഭിനയത്തിൽ ഒരു ബ്രേക്ക് എന്ന് പറയാൻ പറ്റുന്ന ചിത്രമാണ് അഴകിയ രാവണൻ. വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ടിൽ ഭാനുപ്രിയയുടെ കുട്ടിക്കാലമാണ് അഴകിയ രാവണനിൽ കാവ്യ ചെയ്തത്. അഴകിയ രാവണന്റെ സംവിധാനവും കമലായിരുന്നു.

പെരുമഴക്കാലം

കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങള‌ിലും കമൽ കാവ്യയ്ക്ക് വേഷം നൽകി. ഇതിന് ശേഷമാണ് 2004 ൽ പുറത്തിറങ്ങിയ പെരുമഴക്കാലം. കാവ്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്ന്. സംസ്ഥാന അവാർ‍ഡും കാവ്യയ്ക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് കിട്ടി.

ഗദ്ദാമ

കാവ്യ മാധവന്റെ രണ്ടാമത്തെ സംസ്ഥാന അവാർഡും ഒരു കമൽ ചിത്രത്തിനായിരുന്നു. ഗദ്ദാമ. 2011 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. കാവ്യ മാധവൻ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സംവിധായകരിൽ ഒരാളാണ് കമൽ.

English summary
Kavya Madhavan made her debut in 1991 in Kamal movie. Kamal gives best breaks to Kavya in her career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam