തിരിച്ചുവരാന്‍, കാവ്യ എവിടെയായിരുന്നു ഇത്രയും നാള്‍??
തിരുച്ചു വരവ്, ഈ അടുത്ത കാലത്ത് സിനിമാ ലോകം അധികമായി കേട്ട വാക്കാണിത്. മഞ്ജു, ശോഭന, രഞ്ജിനി, അഭിരാമി, ഐശ്വര്യ റായി, ഗൗതമി, അങ്ങനെ അങ്ങനെ ബോളിവുഡിലും കോളിവുഡിലും മോളിവുഡിലുമൊക്കെ പഴയകാല നടിമാരുടെ തിരിച്ചുവരവ്. ഒന്ന് രണ്ട് വര്‍ഷം സിനിമയില്‍ നിന്ന് വിട്ടു നിന്നവര്‍ മുതല്‍ പത്തും പതിനഞ്ചും വര്‍ഷം സിനിമയില്‍ നിന്ന് വിട്ടു നിന്നവര്‍ വരെ തിരിച്ചുവന്നു.
ഒരു മടങ്ങിവരവിന് വേണ്ടി കാവ്യ മാധവനും സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. 'ബാവൂട്ടിയുടെ നാമത്തില്‍' എന്ന ചിത്രത്തിന് ശേഷം കാവ്യ മാധവനെ വെള്ളിത്തിരയില്‍ അങ്ങനെ കാണാന്‍ കഴിഞ്ഞില്ല. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാവ്യ മാധവനും തിരിച്ചുവരുന്നു എന്ന് കേട്ടു. തിരിച്ചുവരവിന് വേണ്ടിമാത്രം എവിടെയായിരുന്നു ഇത്രയും നാള്‍ കാവ്യ മാധവന്‍.

കാവ്യ എവിടെയായിരുന്നു ഇത്രയും നാള്‍?
2012 ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലാണ് കാവ്യമാധവന്‍ എന്ന നടിയെ പ്രേക്ഷകര്‍ ഓര്‍ക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം തനി നീലേശ്വരംകാരിയായി അഭിനയിച്ച് കാവ്യ തകര്‍ത്തു. ചിത്രത്തിന് നിരവധി ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.

കാവ്യ എവിടെയായിരുന്നു ഇത്രയും നാള്‍?
എന്നാല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന് ശേഷം കാവ്യ മാധവന്‍ വന്നിരുന്നു. ലോക്പാല്‍, പ്ലയേഴ്‌സ്, ബ്രേക്കിങ് ന്യൂസ് ലൈവ്, അഞ്ച് സുന്ദരികള്‍ എന്നീ സിനിമകളില്‍ കാവ്യ മാധവന്‍ അതിന് ശേഷം കാവ്യ അഭിനയിച്ചു. എന്നാല്‍ ഒന്നിലും കാവ്യ എന്ന നടിയ്ക്ക് വിജയം കിട്ടിയില്ല.

കാവ്യ എവിടെയായിരുന്നു ഇത്രയും നാള്‍?
പക്ഷെ ഇത്രയും നാള്‍ കാവ്യയെ കാണാത്തതില്‍ ആര്‍ക്കും പരാതിവേണ്ട. ഞാന്‍ സെലക്ടീവാണെന്ന് കാവ്യ മാധവന്‍ പറഞ്ഞിരുന്നു. പ്രശസ്തിയ്ക്ക് വേണ്ടി ഇനി സിനിമ വാരിവലിച്ച് ചെയ്യേണ്ടതില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ മികച്ച ചിത്രങ്ങള്‍ എന്നതായിരുന്നു കണക്ക്.

കാവ്യ എവിടെയായിരുന്നു ഇത്രയും നാള്‍?
കാവ്യ തനിക്ക് വേണ്ടി ഒരുക്കിയ ലോകത്തിലായിരുന്നു. കൊച്ചുന്നാളിലെ സിനിമയിലേക്ക് വന്നതുകൊണ്ട് തന്റേതായ ഒരു ലോകം, താനിഷ്ടപ്പെടുന്ന ലോകം കാവ്യയ്ക്ക് നഷ്ടപ്പെട്ടിരുന്നു. ഷൂട്ടിങ് തിരക്കുകളൊന്നുമില്ല, എഴുത്തും പാട്ടും പഠനവുമൊക്കെയായി ഒതുങ്ങിക്കൂടാന്‍ കാവ്യ ആഗ്രഹിച്ചു.

കാവ്യ എവിടെയായിരുന്നു ഇത്ര
ഒമ്പതാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തിയ കാവ്യ പത്തും പ്ലസ്ടുവും എഴുതിയെടുത്തു. ബികോം വിദ്യാര്‍ത്ഥിയാണിപ്പോള്‍. പഠനം തുടരണം എന്നാണ് കാവ്യയുടെ ആഗ്രഹം. സിനിമയില്‍ നിന്ന് ഇടവേള എടുത്തതും പഠനത്തിന് വേണ്ടിയാണ്

കാവ്യ എവിടെയായിരുന്നു ഇത്ര
വിവാഹത്തിനും വിവാഹ മോചനത്തിനും ശേഷം കാവ്യയില്‍ പ്രകടമായ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. സമീപനങ്ങളില്‍ പക്വത വന്നു. പലതില്‍ നിന്നും വിട്ടു നിന്നു. കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കാന്‍ പഠിച്ചു. എഴുതാന്‍ തുടങ്ങി.

കാവ്യ എവിടെയായിരുന്നു ഇത്ര
അതിനിടയില്‍ കാവ്യ വിവാദങ്ങളിലും പെട്ടു. കാവ്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചു. നടിക്ക് മാനസികമായി അത് വലിയ തകര്‍ച്ചയായിരുന്നു.

കാവ്യ എവിടെയായിരുന്നു ഇത്ര
ഒന്നിനു പിറകെ ഒന്നായി കാവ്യയെ വേട്ടയാടിക്കൊണ്ടേയിരുന്നു. മഞ്ജുവും ദിലീപും പിരിഞ്ഞതിന്റെ ഉത്തരവാദിത്വം കാവ്യയില്‍ ചാര്‍ത്താനുള്ള ശ്രമമായിരുന്നു പിന്നീട്. ദിലീപ് കാവ്യയോടുള്ള ഇഷ്ടം കൊണ്ടാണത്രെ മഞ്ജുവിനെ ഡൈവേഴ് ചെയ്തത്

കാവ്യ എവിടെയായിരുന്നു ഇത്ര
രണ്ടാ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പിന്നീട് കാവ്യയെ അലട്ടിയത്. പലരെയും ചേര്‍ത്ത് വാര്‍ത്തകള്‍ വന്നു. ദിലീപിന്റെ പേരുള്‍പ്പടെ. തന്നെ വിവാഹം ചെയ്യാന്‍ പോകുന്ന ആളെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ കണ്ട ഫോട്ടോ ഞെട്ടിച്ചെന്നാണ് കാവ്യ പറഞ്ഞത്. ഇതിന്റെ പേരില്‍ കാവ്യ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു.

കാവ്യ എവിടെയായിരുന്നു ഇത്ര
ഒരുപാട് നാള്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാവ്യയ്ക്ക് കഴിയില്ല. കാരണം ഈ നടിയെ മലയാളി കുടുംബ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നു. നവാഗതനായ സുനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കാവ്യ വീണ്ടും തിരിച്ചെത്തുന്നത്.


Click it and Unblock the Notifications