മാടമ്പിയുടെ നായിക
മായാവിയില്‍ മമ്മൂട്ടിയുടെ നായികയാവാന്‍ ആദ്യം ക്ഷണം കാവ്യാ മാധവനായിരുന്നത്രെ. കാവ്യ തന്നെ വെളിപ്പെടുത്തിയ കാര്യമാണ്. സൂപ്പര്‍താരത്തിന്റെ നായികയാവാന്‍ മാത്രം താന്‍ മുതിര്‍ന്നോയെന്ന സംശയം മനസില്‍ കിടന്നതിനാല്‍ കാവ്യ ആ ക്ഷണം നിരസിച്ചു.
പിന്നീട് നസ്രാണിയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനും കാവ്യക്ക് ഓഫര്‍ വന്നു. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ താന്‍ ഉപനായികയാണെന്ന് കാവ്യക്കു ബോധ്യമായി. നായികയാവാന്‍ വിളിച്ചപ്പോള്‍ മടിച്ചതു കൊണ്ടാകാം ഉപനായികയുടെ വേഷം മമ്മൂട്ടി വച്ചുനീട്ടിയത്. നായികയേക്കാള്‍ പ്രാധാന്യം കുറവെന്ന പേരില്‍ ആ ക്ഷണവും കാവ്യ വേണ്ടെന്നുവച്ചു.
മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ അടുത്ത ക്ഷണവും താമസിയാതെ വന്നു. കെ.കെ.രാജീവ് സംവിധാനം ചെയ്യുന്ന ചെമ്പകരാമനില്‍ നായികാവേഷം. ഒന്നു ഇരുട്ടു വെളുത്തപ്പോഴേക്കും മമ്മൂട്ടിയുടെ നായികയാവാനുള്ള പാകതയൊക്കെ വന്നുകഴിഞ്ഞുവെന്ന് തോന്നിയതു കൊണ്ടാണോ എന്നറിയില്ല ഇത്തവണ കാവ്യ ഓഫര്‍ നിരസിച്ചില്ല. മമ്മൂട്ടിയുടെ നായികയായി ചെമ്പകരാമനില്‍ കാവ്യ അഭിനയിക്കും.
രസതന്ത്രത്തില്‍ മോഹന്‍ലാല്‍ മീരാ ജാസ്മിനെ നായികയാക്കിയതിനു പിന്നാലെയാണ് ഒരേ കടലില്‍ മമ്മൂട്ടിയും മീരയും നായികാനായകന്മാരായത്. ദിലീപിന്റെയും പൃഥ്വിരാജിന്റെയും നായികയായി തുടങ്ങിയ മീര അതോടെ സൂപ്പര്‍താര നായികയായി. മമ്മൂട്ടി കാവ്യാ മാധവന് സൂപ്പര്‍താര നായികയായി പ്രൊമോഷന്‍ നല്‍കിയതോടെ അടുത്ത ചിത്രത്തില്‍ കാവ്യയെ നായികയാക്കാന്‍ മോഹന്‍ലാലും മുന്നോട്ടുവന്നിരിക്കുന്നു.


Click it and Unblock the Notifications