പ്രേക്ഷകരുടെ അതിശയൻ ഇനി നായകൻ!! നായിക?, കളിക്കൂട്ടുകാരന്റെ ചിത്രീകരണം തുടങ്ങി

വർഷങ്ങൾക്ക് ശേഷം വീണ്ടും ദേവദാസ് വീണ്ടും മടങ്ങി എത്തുകയാണ്.

അതിശയൻ , ആനന്ദഭൈരവി എന്നീ ചിത്രത്തിലൂടെ വെള്ളിത്തരയിൽ ബാല താരമായി എത്തിയ ദേവദാസിനെ പ്രേക്ഷകർ അത്ര വേഗം മനറക്കാൻ സാധ്യതയില്ല. നിഷ്കളങ്കമായ ചിരിയോടെ പ്രേക്ഷകരുടെ മുന്നിൽ എത്തിയ ദേലദാസിനെ പിന്നെ പ്രേക്ഷകർ അധികം കണ്ടിരുന്നില്ല. ആനന്ദഭൈരവി, അതിശൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ദേവദാസിന് ലഭിച്ചിരുന്നത്. എന്നിട്ട് പിന്നീട് സിനിമയിൽ ആ കുട്ടി താരത്തെ ആരും കണ്ടിരുന്നില്ല.

devadas

എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും ദേവദാസ് വീണ്ടും മടങ്ങി വരുകയാണ്. ഇപ്പോൾ പണ്ടത്തെ ആ കുഞ്ഞ് താരമല്ല. അന്നത്തെ ബാലതാരം വളർന്ന് വലുതായി. ഇന്ന് നായകനായിട്ടാണ് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പികെ ബാബുരാജ് സംവിധാനം ചെയ്യുന്ന കളിക്കൂട്ടുകാർ എന്ന ചിത്രത്തിലൂടെയാണ് താരം നായകനായി അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ചിത്രത്തിൽ ദേവദാസിനു വേണ്ടി നായികയെ തേടുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പതിനെട്ടിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് ചിത്രത്തിലേയ്ക്ക് പരിഗണിക്കുന്നത്.

ദേവാമൃതം സിനിമാ ഹൗസിന്റെ ബാനറില്‍ പടിക്കല്‍ ഭാസിയാണ് ചിത്രം നിർമ്മിക്കുന്നത്. രണ്‍ജി പണിക്കര്‍, സലിം കുമാര്‍, ബൈജു, ഷമ്മി തിലകന്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, രാമു, ആല്‍വിന്‍ ഷാജി, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്, വിവേക് ഗോപന്‍, സുനില്‍ സുഖദ, ജെയ്‌സണ്‍ ജോസ്, സ്നേഹ സുനോജ്, നീരജാ ദാസ്, ബിന്ദു അനീഷ്, രജനി മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.പട്ടിക്കൽ ഭാസി തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ഛായഗ്രാഹണം നിർവഹണം നിർവഹിക്കുന്നത് പ്രദീപ് നായറാണ്. ഷാജി പട്ടിക്കരയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X