»   » 'ഇന്നത്തെ ഏറ്റവും സുന്ദരിയായ നായികമാര്‍ കാവ്യയും നയന്‍താരയും'

'ഇന്നത്തെ ഏറ്റവും സുന്ദരിയായ നായികമാര്‍ കാവ്യയും നയന്‍താരയും'

Written By:
Subscribe to Filmibeat Malayalam

ഈ അഭിപ്രായം വെള്ളിത്തിരയില്‍ കാലങ്ങളോളം മിന്നി നിന്ന നടി ഷീലയുടേതാണ്. ഒപ്പം അഭിനയിച്ചവരില്‍ ആരാണ് ഏറ്റവും സുന്ദരി എന്ന് ചോദിച്ചപ്പോള്‍ എല്ലാവരും എന്നായിരുന്നു ആദ്യം മറുപടി പറഞ്ഞത്. ജയഭാരതിയുടേത് പെര്‍ഫക്ട് സൗന്ദര്യമാണെന്ന് പിന്നീട് ഓര്‍ത്തെടുത്ത് പറഞ്ഞു. എന്നാല്‍ ഇന്നുള്ള നായികമാരില്‍ ഏറ്റവും സുന്ദരിയായി തോന്നിയത് നയന്‍താരയെയും കാവ്യ മാധവനെയുമാണെന്ന് പറയാന്‍ ഷീലയ്ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല.

 kavya-nayan

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷീല. പഴയതും പുതിയതുമായ സിനിമകളെ കുറിച്ച് രസകരമായ ഒരു കമന്റും ഷീല പറയുന്നു; പണ്ട് അരി വെള്ളത്തിലിട്ട് കുതിര്‍ത്ത്, തേങ്ങാപ്പാലൊഴിച്ച് അരച്ചാണ് അപ്പം ചുട്ടിരുന്നത്. ഇന്ന് കടകളില്‍ കാണുന്ന പിസയും ബര്‍ഗ്ഗറുമൊക്കെ ഓഡര്‍ചെയ്ത് വരുത്തി കഴിക്കുകയാണ്. അതുപോലെയാണത്രെ പണ്ടത്തെയും ഇപ്പോഴത്തെയും സിനിമകള്‍.

sheela

പണ്ടൊക്കെ നിര്‍മാതാക്കളായിരുന്നു സംവിധായകരെ തീരുമാനിച്ചത്. ഇന്ന് നിര്‍മാതാവിന്റെ സ്ഥാനം പോയി. അതാണ് പ്രധാന മാറ്റമെന്ന് മലയാള സിനിമയുടെ ബാല്യം മുതല്‍ കൂടെയുണ്ടായിരുന്ന ഷീല പറയുന്നു. ഈ നിമിഷവും കടന്നു പോകും എന്ന ചിന്തയോടെ ഏത് പ്രതിസന്ധിയെയും മറികടക്കുമെന്ന് ഷീല പറയുന്നു. അതിലവരുടെ ആത്മവിശ്വാസം ഉണ്ടായിരുന്നു.

English summary
Kavya Madhavan and Nayanthara are the beautiful actress in this generation said Sheela
Please Wait while comments are loading...

Malayalam Photos

Go to : More Photos