»   » മഞ്ജു ചിലങ്ക അണിഞ്ഞപ്പോള്‍ സംഭവിച്ചത്, ദിലീപിന്റെ സമ്മതത്തോടെ കാവ്യ വീണ്ടും ചിലങ്ക അണിയുന്നു!

മഞ്ജു ചിലങ്ക അണിഞ്ഞപ്പോള്‍ സംഭവിച്ചത്, ദിലീപിന്റെ സമ്മതത്തോടെ കാവ്യ വീണ്ടും ചിലങ്ക അണിയുന്നു!

Posted By: Rohini
Subscribe to Filmibeat Malayalam

ഗുരുവായൂര്‍ അമ്പലത്തില്‍ മഞ്ജു ചിലങ്ക കെട്ടി അരങ്ങേറ്റം കുറിച്ചതിന് ശേഷമായിരുന്നു ദിലീപ് - മഞ്ജു വാര്യര്‍ വിവാഹ മോചന കഥ പഴയതിലും ശക്തമായത്. പിന്നാലെ മഞ്ജു കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തിലുമെത്തി. തുടര്‍ന്ന് വിവാഹ മോചനം സംഭവിച്ചു. മഞ്ജു സിനിമാ അഭിനയത്തിലും സജീവമായി.

കാവ്യയെ ദിലീപ് വീട്ടിലിരുത്തിയിട്ടില്ല, ദിലീപിനൊപ്പം പത്രസമ്മേളനത്തില്‍ കാവ്യയും; ചിത്രങ്ങള്‍ കാണൂ..

ദിലീപുമായുള്ള കാവ്യ മാധവന്റെ രണ്ടാം വിവാഹം കഴിഞ്ഞപ്പോള്‍ പലരും പറഞ്ഞു, മഞ്ജുവിന്റെ അവസ്ഥയാവും ഇനി കാവ്യയ്ക്കും എന്ന്. ഫേസ്ബുക്കില്‍ പോലും കാണാതായതോടെ കാവ്യയെ ദിലീപ് വീട്ടില്‍ അടച്ചു പൂട്ടി എന്നായി കാര്യങ്ങള്‍. എന്നാല്‍ വിമര്‍ശകര്‍ കേട്ടോളൂ, ദിലീപിന്റെ പൂര്‍ണ പിന്തുണയോടെ കാവ്യ വീണ്ടും ചിലങ്ക അണിയുന്നു

ദിലീപ് ഷോയില്‍

ദിലീപ് ഷോ 2017 എന്ന പരിപാടിയിലാണ് കാവ്യ മാധവന്‍ വീണ്ടും ചിലങ്ക അണിയുന്നത്. പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ പ്രമോ വീഡിയോയില്‍ കാവ്യ തന്നെയാണ് ഇക്കാര്യം പറയുന്നത്. എല്ലാവരുടെയും അനുഗ്രവവും പിന്തുണയും വേണം എന്ന് കാവ്യ ആവശ്യപ്പെടുന്നു.

ദിലീപ് ഷോ 2017

വിവാഹശേഷം ആദ്യമായി കാവ്യയും ദിലീപും ഒന്നിക്കുന്ന പരിപാടി എന്നതാണ് ദിലീപ് ഷോ 2017 ന്റെ പ്രത്യേകത. നമിത പ്രമോദ്, റിമി ടോമി, നാദിര്‍ഷ, ധര്‍മജന്‍, രമേഷ് പിഷാരടി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നു. നാദിര്‍ഷയാണ് പരിപാടിയുടെ സംവിധായകന്‍.

ടിക്കറ്റ് തീര്‍ന്നു

മഞ്ജുവിനെ ഉപേക്ഷിച്ച് ദിലീപ് കാവ്യയെ വിവാഹം ചെയ്തതിനാല്‍ ഈ പരിപാടി ബഹിഷ്‌കരിക്കുന്നതായ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ മെയ് 28 ന് ന്യൂ ജേഴ്‌സിയില്‍ ഫെലീഷ്യന്‍ യൂണിവേഴിസിറ്റി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന മെഗാഷോയുടെ ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞെന്നാണ് സംഘാടകര്‍ പറയുന്നത്.

കാവ്യ പാട്ടും പാടി

വീണ്ടും ചിലങ്ക അണിയുന്നു എന്നത് മാത്രമല്ല, കാവ്യ സിനിമയിലും വിവാഹ ശേഷം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പിന്നണി ഗായികയായിട്ടാണെന്ന് മാത്രം. ഹദിയ എന്ന ചിത്രത്തിന് വേണ്ടി കാവ്യ പിന്നണിയില്‍ പാടി. പ്രശസ്ത സംഗീതസംവിധായകന്‍ ശരത് ഈണം പകരുകയും മുരുകന്‍ കാട്ടാക്കട എഴുതുകയും ചെയ്ത ഒരു ഗാനമാണ് കാവ്യ പാടിയത്.

കാവ്യ വരില്ലെന്ന് പറഞ്ഞു

ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ സിനിമയിലേക്ക് മടങ്ങിയെത്തില്ല എന്ന് പലരും പറഞ്ഞിരുന്നു. ഫേസ്ബുക്കിലും പൊതു പരിപാടികളും കാവ്യയെ കാണാതായപ്പോള്‍ ആരാധകര്‍ അക്കാര്യം ഉറപ്പിയ്ക്കുകയും ചെയ്തു. മഞ്ജുവിനെ പോലെ കാവ്യയും ഇനി ക്യാമറയ്ക്ക് മുന്നിലെത്തില്ല എന്നാണ് പലരും പറഞ്ഞത്.

ജീത്തു ചിത്രത്തിലേക്ക് വരുമോ

ഇനി പ്രേക്ഷകര്‍ക്ക് അറിയേണ്ടത് ജീത്തു ജോസഫ് ചിത്രത്തില്‍ അഭിനയിക്കുമോ എന്നാണ്. ദിലീപുമായുള്ള വിവാഹത്തിന് മുന്‍പ് കാവ്യ ജീത്തുവിന്റെ സ്ത്രീപക്ഷ ചിത്രത്തില്‍ കരാറൊപ്പുവച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിവാഹ ശേഷം കാവ്യ അത് ഉപേക്ഷിച്ചു എന്നും കേട്ടു. ഇനി അഭിനയിക്കുമോ എന്ന് കാത്തിരുന്ന് കാണാം

English summary
Kavya Madhavan on stage - Dileep Show 2017

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam