എല്ലാവരും നിര്‍ബന്ധിച്ചു; കാവ്യ എഴുതി
കാവ്യയിലെ എഴുത്തുകാരിയെ ഒരിക്കല്‍ പുറത്തെടുത്തപ്പോഴാണ് കാവ്യദളങ്ങള്‍ എന്ന മനോഹരമായ ആല്‍ബം ഉണ്ടായത്. കാവ്യ എഴുതുമെന്നും പാടുമെന്നും അതിലൂടെ ആരാധകര്‍ക്ക് ബോധ്യമായി. ഇപ്പോളിതാ കാവ്യ സിനിമയ്ക്ക് വേണ്ടിയും പാട്ടെഴുതുന്നു.
എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ കാവ്യ പേനയെടുക്കുകയായിരുന്നു. ഖായിസ് മിലന്‍ സംവിധാനം ചെയ്യുന്ന ആകാശവാണി എന്ന ചിത്രത്തിന് വേണ്ടിയാണ് കാവ്യ മാധവന്‍ പാട്ടെഴുതുന്നത്.

സിനിമയില്‍ കാവ്യയുടെ വലിയ കൂട്ടുകാരികളില്‍ ഒരാളായ സുജാ കാര്‍ത്തികയുടെ സഹോദരന്റെ നിര്‍ബ്ബന്ധത്തെ തുടര്‍ന്നാണ് കാവ്യ പാട്ടെഴുതാന്‍ പേനയെടുത്തിട്ടുള്ളത്. സുജയുടെ സഹോദരന്‍ ശങ്കുവാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
ശങ്കു തനിക്കും സ്വന്തം സഹോദരനെ പോലെയാണെന്നും ശങ്കു അയച്ചുതന്ന ട്യൂണിന് വരികള്‍ കുത്തിക്കുറിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കാവ്യ മാധവന്‍ പറയുന്നത്. കാവ്യയ്ക്ക് സിനിമയുടെ സിറ്റുവേഷനെല്ലാം നല്ലപോലെ അറിയാമായിരുന്നു. അത് പാട്ട് എഴുതാന്‍ എളുപ്പമാക്കി.
മാത്രമല്ല, കഥ അറിയാവുന്നതുകൊണ്ടും ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടും അതെഴുതാനുള്ള ഒരു മൂഡും നടിക്കുണ്ടായിരുന്നു. അങ്ങനെ എല്ലാവരും നിര്‍ബദ്ധിച്ചപ്പോള്‍ എഴുതുകയായിരുന്നത്രെ.
നിര്‍മാതാവ് വിജയ് ബാബു നായകനാകുന്ന ആകാശവാണിയില്‍ പ്രമുഖ ചാനലിന്റെ പ്രോഗ്രാം വിഭാഗം മേധാവിയായാണ് കാവ്യ വേഷമിടുന്നത്. ഇടവേളയ്ക്കുശേഷം കാവ്യ അഭിനയിച്ച ഷീ ടാക്‌സി റിലീസിനൊരുങ്ങുകയാണ്.


Click it and Unblock the Notifications











