വിജയ് യുടെ നായികയായി കാവ്യ മാധവന്‍
രണ്ട് വര്‍ഷത്തെ ഇടവേള നല്‍കിയെങ്കിലും തിരിച്ചുവരവില്‍ കാവ്യ മാധവനും തിരക്കായി. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഷി ടാക്‌സി'യിലാണ് കാവ്യ ഇപ്പോള്‍ അഭിനയിക്കുന്നത്. അനൂപ് മേനോനാണ് ചിത്രത്തിലെ നായകന്‍. ഈ ചിത്രം കഴിഞ്ഞാല്‍ ഉടന്‍ കാവ്യ അടുത്ത ചിത്രത്തിലേക്ക് നീങ്ങും.
വിജയ് യുടെ നായിക എന്ന് കേട്ടിട്ട് ഞെട്ടണ്ട. ഇളയദളപതി വിജയ് അല്ല, ഇത് നിര്‍മാതാവു കൂടെയായ വിജയ് ബാബു. ഭാര്യ- ഭര്‍തൃ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് കാവ്യ അടുത്തതായി ചെയ്യുന്നത്. നവാകതനായ കൈസ് മില്യണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'ആകാശവാണി' എന്നാണ്.

ഒരു ടിവി ആങ്കറായിട്ടാണ് കാവ്യ ചിത്രത്തിലെത്തുന്നത്. ചാനലില്‍ ഉന്നത തലത്തില്‍ നില്‍ക്കുന്ന ആളും, ഒരു പണക്കാരന്റെ മകളുമാണ് കാവ്യയുടെ കഥാപാത്രം. ഇവരുടെ ഭര്‍ത്താവായാണ് വിജയ് ബാബു എത്തുന്നത്. ഇവര്‍ക്ക് ആറ് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഈ ദാമ്പത്യത്തിലെ ടോം ആന്റ് ജറി റിലേന്‍ഷന്‍ ഷിപ്പാണ് പിന്നീട് കഥ.
കാവ്യയെയും വിജയ് യെയും കൂടാതെ ശ്രീജിത്ത് രവി, സൈജു കുറുപ്പ്, ലാലു അലക്‌സ് തുടങ്ങിയവരും കേന്ദകഥാപാത്രങ്ങളായി എത്തുന്നു. കാവ്യയുടെ പണക്കാരനായ അച്ഛനാണ് ചിത്രത്തില്‍ ലാലു അലക്‌സ്.
ശ്യാമപ്രസാസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള കൈസ് ല്പസ്റ്റിക് എന്ന പേരില്‍ ഒരു ഷോര്‍ട്ട് ഫിലീമും ചെയ്തിട്ടുണ്ട്. അതേ സമയം കാവ്യ നായികയാകുന്ന ഷി ടാക്‌സിയുടെ ആദ്യ ഷെഡ്യൂല്‍ ചിത്രീകരണം പൂര്‍ത്തിയായി.


Click it and Unblock the Notifications