»   » തന്നെ പോലെ ദിലീപിന് ചേരുമെന്ന് കാവ്യ മാധവന്‍ കരുതുന്ന നായികമാര്‍

തന്നെ പോലെ ദിലീപിന് ചേരുമെന്ന് കാവ്യ മാധവന്‍ കരുതുന്ന നായികമാര്‍

Written By:
Subscribe to Filmibeat Malayalam

ദിലീപിന്റെ ഏറ്റവും മികച്ച ഓണ്‍സ്‌ക്രീന്‍ ജോഡി ആരാണെന്ന് ചോദിച്ചാല്‍ മലയാളികള്‍ ഒരേ സ്വരത്തില്‍ പറയും കാവ്യ മാധവന്‍ എന്ന്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ തുടങ്ങി, ഇപ്പോള്‍ അടൂര്‍ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന ചിത്രം വരെ വന്നു നില്‍ക്കുന്ന ആ ജോഡി പൊരുത്തം.

സിനിമ ഉപേക്ഷിക്കുമൊ? കാവ്യ പറയുന്നു


താന്‍ മാത്രമല്ല ദിലീപിന് ഏറ്റവും യോജിക്കുന്ന നായിക എന്നാണ് കാവ്യ മാധവന്‍ പറയുന്നത്. തന്നെ പോലെ ദിലീപിന് യോജിക്കുന്ന രണ്ട് നായികമാരെ കുറിച്ച് കാവ്യ മാധവന്‍ പറയുന്നു. ആരൊക്കെയാണെന്ന് നോക്കാം


മീര ജാസ്മിനും ദിലീപും നല്ല ജോഡികളാണ്

ദിലീപിനൊപ്പം മികച്ച ജോഡിയാണ് മീര ജാസ്മിന്‍ എന്ന് കാവ്യ പറയുന്നു. മീരയുടെയും ആദ്യ നായകനാണ് ദിലീപ്. സൂത്രധാരന്‍, വിനോദയാത്ര, പെരുമഴക്കാലം, കല്‍ക്കട്ട ന്യൂസ്, ഗ്രാമഫോണ്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്


നയന്‍താരയും ദിലീപും ചേരും

നയന്‍താരയാണ് ദിലീപിന് യോജിക്കുന്ന മറ്റൊരു ഓണ്‍സ്‌ക്രീന്‍ ജോഡി എന്ന് കാവ്യ പറയുന്നു. ബോഡിഗാഡ് എന്ന ചിത്രത്തിലാണ് നയനും ദിലീപും ഒന്നിച്ച് അഭിനയിച്ചത്. ലൈഫ് ഓഫ് ജോസൂട്ടി എന്ന ദിലീപ് ചിത്രത്തില്‍ ഏറ്റവും ഒടുവില്‍ അതിഥി താരമായും നയന്‍ എത്തുന്നു.


എന്തൊക്കെ പറഞ്ഞാലും കാവ്യയും ദിലീപും തന്നെ

എന്തൊക്കെയായാലും ഈ ജോഡി പൊരുത്തങ്ങളൊക്കെ കാവ്യയുടെയും ദിലീപിന്റെയും അത്രയും വരുമോ. ചന്ദ്രനുദിക്കുന്ന ദിക്കില്‍, തെങ്കാശിപ്പട്ടണം, തിളക്കം, സദാനന്ദന്റെ സമയം, ഡാര്‍ലിങ് ഡാര്‍ലിങ്, മിഴിരണ്ടിലും, കൊച്ചിരാജാവ്, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, മീശ മാധവന്‍, ക്രസ്റ്റ്യന്‍ ബ്രദേഴ്‌സ്, ചക്കരമുത്ത്, ലയേണ്‍, പാപ്പി അപ്പച്ചന്‍, വെള്ളരിപ്രാവിന്റെ ചങ്ങാതി അങ്ങനെ എത്ര ചിത്രങ്ങള്‍


നീണ്ട ഇടവേളയ്ക്ക് ശേഷം പിന്നെയും

ഇരുവരും മികച്ച ഓണ്‍സ്‌ക്രീന്‍ ജോഡികള്‍ ആയതോടെ കിംവദന്തികളും വന്നു തുടങ്ങി. അതോടെ ഒന്നിച്ചുള്ള സിനിമകള്‍ കുറഞ്ഞു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ അടൂറിന്റെ പിന്നെയും എന്ന ചിത്രത്തിലൂടെ കാവ്യയും ദിലീപും ഒന്നിക്കുന്നത്.


English summary
Kavya Madhavan's favourite heroines of Dileep!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam