ദിലീപ്-കാവ്യ വിവാഹ വാര്‍ത്ത; എന്റെ സ്വാതന്ത്ര്യം അനുവദിയ്ക്കണമെന്ന് കാവ്യ
കാവ്യ മാധവനും ദിലീപും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. വരുന്ന 16 ന് ഇരുവരും വിവാഹിതരാകും എന്ന തരത്തില്‍ ഒരു പേപ്പര്‍ കട്ടിങ്‌സോടുകൂടിയാണ് ഇത്തവണ വാര്‍ത്ത പ്രചരിയ്ക്കുന്നത്.
സഹികെട്ട കാവ്യമാധവന്‍ വാര്‍ത്ത നിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രത്യക്ഷപ്പെട്ടു. എന്റെ ജീവിതത്തിലെ സന്തോഷവാര്‍ത്തകള്‍ അറിയിക്കാന്‍ എന്റെ സ്വാതന്ത്ര്യത്തെ അനുവദിയ്ക്കണമെന്ന് കാവ്യ ഫേസ്ബുക്കില്‍ പറയുന്നു.

സമീപ ദിവസങ്ങളില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും, മാധ്യമങ്ങളിലൂടെയും പ്രചരിക്കപ്പെടുന്ന എന്റെ വിവാഹ വാര്‍ത്ത ചിലരുടെ സാങ്കല്‍പ്പിക സൃഷ്ടി മാത്രമാണെന്ന് കാവ്യ മാധവന്‍ പറഞ്ഞു.

'എന്റെ നന്മയിലും, വളര്‍ച്ചയിലും എന്നും പ്രോല്‍സാഹനങ്ങളേകുന്ന പ്രേക്ഷകരോട്..., ജീവിതത്തിലെ പുതിയ സന്തോഷവാര്‍ത്തകള്‍, എന്റെ വാക്കുകളിലൂടെ അറിയിക്കുവാനുള്ള സ്വാതന്ത്ര്യം അനുവദിച്ച് തരണമെന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ കൃത്രിമ വാര്‍ത്താ വിഭാഗം കൈകാര്യം ചെയ്യുന്ന ഓരോ സുഹൃത്തുക്കളോടും അപേക്ഷിക്കുന്നു..'- എന്നാണ് കാവ്യയുടെ പോസ്റ്റ്.
സമീപ ദിവസങ്ങളിൽ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെയും , മാധ്യമങ്ങളിലൂടെയും പ്രചരിക്കപ്പെടുന്ന എന്റെ വിവാഹ വാർത്ത ചിലരുടെ സാങ്ക...
Posted by Kavya Madhavan on Friday, April 3, 2015


Click it and Unblock the Notifications