കാവ്യയെ 'കുടുംബം കലക്കി' എന്ന് വിളിച്ച് വിമര്‍ശകന്‍! എല്ലാവരും പുണ്യാളന്മാര്‍ ആണോന്ന് ചോദിച്ച് ആരാധകരും

എല്ലാ കാലത്തും മലയാളികളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന താരസുന്ദരിയാണ് കാവ്യ മാധവന്‍. ശാലീന സൗന്ദര്യം കൊണ്ടാണ് കാവ്യ ആരാധകരെ സ്വന്തമാക്കിയത്. ഒരു കാലത്ത് യുവാക്കളുടെയൊക്കെ ഹരമായി മാറിയ നടിയും ഇന്നും ജനമനസുകളില്‍ ജീവിക്കുന്ന നടിയും കാവ്യ തന്നെയാണ്.

എന്നാല്‍ കാവ്യയുടെ രണ്ടാം വിവാഹവും അതിനോട് അനുബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളുമൊക്കെയാണ് നടിയ്ക്ക് വിമര്‍ശനങ്ങള്‍ നേടി കൊടുത്തത്. നടന്‍ ദിലീപിനൊപ്പം നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നപ്പോഴും അങ്ങനൊരു ബന്ധം തങ്ങള്‍ക്കിടയില്‍ ഇല്ലെന്നായിരുന്നു താരങ്ങള്‍ പറഞ്ഞത്.

kavya

എന്നാല്‍ മഞ്ജു വാര്യരുമായിട്ടുള്ള വിവാഹമോചനത്തിന് പിന്നാലെ കാവ്യയും ദിലീപും വിവാഹിതരായി. ഇതോടെ മുന്‍പ് പ്രചരിച്ചിരുന്ന ഗോസിപ്പുകളൊക്കെ ശരിയായിരുന്നു എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. അന്ന് മുതല്‍ കാവ്യയ്ക്കും ദിലീപിനുമെതിരെ ഗുരുരമായ അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വന്ന് കൊണ്ടിരിക്കുന്നത്.

വിമര്‍ശനങ്ങളെയും വിവാദങ്ങളെയുമൊക്കെ മറികടന്ന് സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് കാവ്യയും ദിലീപുമിപ്പോള്‍. ഒപ്പം കൂട്ടിന് മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഉണ്ട്. വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും മറ്റ് പ്രോഗ്രാമുകളില്‍ നിന്നെല്ലാം മാറി പൂര്‍ണമായിട്ടും കുടുംബിനിയായി ജീവിക്കുകയായിരുന്നു കാവ്യ.

പൊതുവേദികളില്‍ വരുന്നത് പോലും അപൂര്‍വ്വമായിരുന്നു. ഇടയ്ക്കിടെ താരവിവാഹങ്ങളില്‍ പങ്കെടുക്കുന്ന കാവ്യയുടെ ദൃശ്യങ്ങളാണ് വൈറലാവാറുള്ളത്. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവായി മാറിയിരിക്കുകയാണ് കാവ്യ. ഇന്‍സ്റ്റാഗ്രാമിലടക്കം പുതിയ അക്കൗണ്ട് തുടങ്ങിയ നടി തന്റെ ചിത്രങ്ങളൊക്കെ പോസ്റ്റ് ചെയ്യാറുണ്ട്. മുന്‍പ് കമന്റ് ബോക്‌സ് ഓഫായിരുന്നെങ്കില്‍ ഇപ്പോള്‍ നടി അത് ഓണ്‍ ആക്കിയിരിക്കുകയാണ്.

സുരേഷ് ഗോപിയുടെയും ജയാറമിന്റെയും മകളുടെ വിവാഹത്തിനെത്തിയ കാവ്യയുടെ ചിത്രങ്ങള്‍ക്ക് വ്യാപക വിമര്‍ശനം കിട്ടിയത് തടി കൂടിയതിന്റെ പേരിലായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് നടി മീര നന്ദന്റെ വിവാഹത്തിലും അതീവ സുന്ദരിയായി നടി എത്തിയിരുന്നു. അന്നും ആരാധകര്‍ പറഞ്ഞത് കാവ്യയോട് തടി കുറയ്ക്കണമെന്നാണ്.

kavya

ഇപ്പോള്‍ തള്ള ലുക്കാണെന്നും പഴയ ഭംഗിയൊക്കെ പോയെന്നും തുടങ്ങി കാവ്യയെ പലരും വിര്‍ശിച്ചു. ഇപ്പോഴിതാ ആരാധകരെ പോലും ഞെട്ടിക്കുന്ന തരത്തില്‍ ചിത്രങ്ങളുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. സെറ്റ് സാരിയുടത്ത് കൈയ്യില്‍ മുല്ലപ്പൂവൊക്കെ പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു കാവ്യ പങ്കുവെച്ചത്.

ഓണം 2024 എന്ന് കൂടി ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി നടി കൊടുത്തിരുന്നു. ഇതിന് താഴെ ചേച്ചി കുറച്ച് സ്ലിം ആയിട്ടുണ്ടല്ലോ, ഇനിയും മെലിയണം, അപ്പോള്‍ പഴയ ലുക്കിലേക്ക് എത്തും. എനിക്ക് ഏറ്റവും ഇഷ്ടം കാവ്യയുടെ സൗന്ദര്യം.. എന്നിങ്ങനെ നിരവധി കമന്റുകളാണ് കാവ്യയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

അവിടെയും വിമര്‍ശിച്ച് കൊണ്ടും ചിലരെത്തി. കാവ്യയെ 'കുടുംബം കലക്കി' എന്നാണ് ഒരാള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ബാക്കിയെല്ലാരും പുണ്യാവളന്മാര്‍ ആണെന്നാണോ പറയുന്നതെന്ന ചോദിച്ച് വിമര്‍ശനാത്മകമായി കമന്റിട്ട ആള്‍ക്കെതിരെ പ്രതികരിക്കുകയാണ് കാവ്യയുടെ ആരാധകര്‍.

More from Filmibeat

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X