»   » കാവ്യഭംഗിയില്‍ മയങ്ങി സൂപ്പറുകള്‍

കാവ്യഭംഗിയില്‍ മയങ്ങി സൂപ്പറുകള്‍

Posted By:
Subscribe to Filmibeat Malayalam

അഭിനയരംഗത്തേയ്ക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മലയാളികളുടെ പ്രിയ അഭിനേത്രി കാവ്യ മാധവന് ഇപ്പോള്‍ കൈനിറയെ അവസരങ്ങളാണ്. തന്നെ തേടി വരുന്ന കഥാപാത്രങ്ങളില്‍ നിന്ന് അഭിനയസാധ്യതയുള്ളവ മാത്രം തിരഞ്ഞെടുത്ത് മുന്നോട്ടു പോവുക എന്നതാണ് കാവ്യയുടെ നിലപാട്.

Mammootty-Kavya-Mohanlal

മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ചിത്രങ്ങളാണ് ഒരേസമയത്ത് കാവ്യയെ തേടിയെത്തിയിരിക്കുന്നത്. രഞ്ജിത്ത് ഒരുക്കുന്ന ബാവുട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തില്‍ ഒരു വീട്ടമ്മയുടെ വേഷമാണ് കാവ്യയ്്ക്ക്. തനി നീലേശ്വരം ഭാഷ സംസാരിക്കുന്ന ഈ കഥാപാത്രത്തെ കാവ്യ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. തന്റെ സ്വന്തം നാടിന്റെ ഭാഷാശൈലി സ്‌ക്രീന്‍ എത്തിയ്ക്കാന്‍ കഴിയുന്നതിന്റെ സന്തോഷമാണ് നടിയ്ക്ക്.

ലോക്പാല്‍ എന്ന ജോഷിചിത്രത്തില്‍ നടി മോഹന്‍ലാലിന്റെ നായികാ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ചൈന ടൗണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യയും ലാലും വീണ്ടും ഒന്നിക്കുകയാണ് ലോക്പാലിലൂടെ. അഴിമതിയ്്‌ക്കെതിരെ പോരാടുന്ന കഥാപാത്രമായി ലാല്‍ എത്തുന്ന ലോക്പാലിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ലോക്പാലിന്റെ സെറ്റിലേയ്ക്ക് കാവ്യ എത്താന്‍ വൈകുമെന്നാണ് അറിയുന്നത്. നിലവില്‍ 'ബാവുട്ടിയുടെ നാമത്തില്‍' പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ് നടി.

English summary
It has been an eventful year for Mollywood actress Kavya Madhavan. She has signed not one but two movies with the two superstars of the Malayalam film industry, Mammootty and Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam