ചന്ദ്രലേഖയായി കാവ്യമാധവന്‍ പാടുന്നു
ചന്ദ്രലേഖ എന്ന ഗായികയുടെ ശബ്ദം മലയാളികള്‍ സ്വീകരിച്ചത് പെട്ടന്നാണ്. യൂട്യൂബില്‍ രാജഹംസം പാടി സംഗിതലോകത്തേക്ക് ഹംസമായിത്തിയ ചന്ദ്രലേഖയുടെ വളര്‍ച്ച ഏവരിലും അസൂയ പരത്തുന്നതും അത്ഭുതം ഉളവാക്കുന്നതുമായിരുന്നു. സംഗീതാസ്വാദകരുടെയും സാധരണക്കാരുടെയും മനസ്സില്‍ ചന്ദ്രലേഖ പ്രിയപ്പെട്ടവളായി. ചന്ദ്രലേഖ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് ചന്ദ്രലേഖയുടെ ജീവിതവുമായി സാമ്യമുള്ള ഒരു സിനിമ ഒരുങ്ങുന്നു എന്നാണ്.
'എന്റേതല്ലാത്ത കാരണത്താല്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് കൃഷ്ണ പൂജപ്പുരയാണ്. ചന്ദ്രലേഖയായി കാവ്യമാധവനും വേഷമിടുന്നു. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ കാവ്യ ഒരു സാധാരണ വീട്ടമ്മയായാണ് അഭിനയിക്കുന്നത്. ഇവരുടെ ജീവിതത്തില്‍ അവിചാരിതമായി നടക്കുന്ന ചില സംഭവങ്ങള്‍ വീട്ടമ്മയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിക്കുന്നു. അനു എന്നാണ് കഥാപാത്രത്തിന്റെ പേര്.

സകുടുംബം ശ്യാമളയ്ക്ക് ശേഷം രാധാകൃഷ്ണന്‍ മംഗലത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റേതല്ലാത്ത കാരണത്താല്‍. വിജയ് ബാബുവാണ് ചന്ദ്രലേഖയാകുന്ന കാവ്യയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്. ഇവരെക്കൂടാതെ പ്രതാപ് പോത്തന്‍, പി ബാലചന്ദ്രന്‍ എന്നിവരും വേഷമിടുന്നുണ്ട്. ഫിലിപ്പ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സനൂപ് സന്തോഷാണ് മകനായി എത്തുന്നത്. പുലിയൂര്‍ക്കോട് ഫിലീംസിന്റെ ബാനറില്‍ പ്രസാദ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











