വണ്ടിയോടിച്ച് കാവ്യയുടെ കോമഡി
ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് വീണ്ടുമെത്തുകയാണ് നടി കാവ്യാ മാധവന്‍. സജി സുരേന്ദ്രന്റെ ' ഷീ ടാക്‌സി ' എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തുമ്പോള്‍ നര്‍മ്മം കൈകാര്യം ചെയ്യാനുളള തയ്യാറെടുപ്പിലാണ് താരം.
ചിത്രത്തില്‍ ഷീ ടാക്‌സി ഡ്രൈവറെയാണ് കാവ്യ അവതരിപ്പിക്കുന്നത്. ഒരല്പം കോമഡി ടച്ച് ഉളള കഥാപാത്രം. പ്രേക്ഷകര്‍ കാവ്യയില്‍ നിന്ന് കാണാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ പ്രതീക്ഷിക്കാത്ത നര്‍മ്മരംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് പറയുന്നത്.

അനൂപ് മേനോനാണ് ഷീ ടാക്‌സിയിലെ നായകന്‍. ടിനി ടോം, സുരാജ് വെഞ്ഞാറമൂട്, നോബി, അന്‍സിബ എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുക. കൃഷ്ണ പൂജപ്പുരയുടേതാണ് തിരക്കഥ. സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ 25ന് തുടങ്ങും. കൂര്‍ഗും സിംലയുമാണ് പ്രധാന ലൊക്കേഷനുകള്‍.
kavya madhavan anoop menon saji surendran she taxi comedy കാവ്യ മാധവന്‍ അനൂപ് മേനോന് സജി സുരേന്ദ്രന് ഷി ടാക്‌സി കോമഡി


Click it and Unblock the Notifications