»   » ദിലീപേട്ടനില്ലാതെ എന്ത് ആഘോഷം! വിവാഹശേഷം കാവ്യയുടെ ആദ്യത്തെ പിറന്നാള്‍ ഇങ്ങനെയായി പോയി!!!

ദിലീപേട്ടനില്ലാതെ എന്ത് ആഘോഷം! വിവാഹശേഷം കാവ്യയുടെ ആദ്യത്തെ പിറന്നാള്‍ ഇങ്ങനെയായി പോയി!!!

Posted By: Teresa John
Subscribe to Filmibeat Malayalam

പിറന്നാള്‍ എല്ലാവരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ്. പ്രായം കൂടി വരികയാണെങ്കിലും എല്ലാവരും അത് ആഘോഷിക്കുന്നതും പതിവാണ്. താരങ്ങളുടെ കാര്യത്തിലാണെങ്കില്‍ അവരുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ആരാധകര്‍ കൂടി ഉണ്ടാവുമെന്നുഴള്ളതാണ് സന്തോഷകരമായ കാര്യം.

എന്നെ അവര്‍ ലൈംഗികമായി പീഡിപ്പിച്ചു! കങ്കണയോട് മിണ്ടാതിരിക്കാന്‍ പ്രമുഖ നടിയുടെ ഉപദേശം, കാരണം ഇതാണ്!

എന്നാല്‍ മലയാളത്തിന്റെ പ്രിയനടി കാവ്യ മാധവന് ഇന്ന 33-ാം പിറന്നാളാണ്. എന്നാല്‍ നടിയുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസങ്ങളിലൂടെ കടന്ന് പോവുമ്പോഴാണ് ഇന്ന് ജന്മദിനവും വന്നിരിക്കുന്നത്. കാവ്യയുടെ ഭര്‍ത്താവും നടനുമായ ദിലീപ് ജയിലിലായതോട് കൂടി സന്തോഷങ്ങളെല്ലാം കണ്ണീരില്‍ ഒതുക്കി കഴിയുകയാണ് കാവ്യ.

കാവ്യയുടെ പിറന്നാള്‍

ഇത്തവണ കാവ്യ മാധവന്റെ പിറന്നാള്‍ സങ്കട കടലിലാണെന്ന് പറയാം. ദിലീപുമായുള്ള വിവാഹത്തിന് ശേഷം വരുന്ന ആദ്യത്തെ പിറന്നാളായിരുന്നു ഇന്ന്. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ തന്നെ കഴിയുന്ന ദിലീപ് പുറത്ത് വരാതെ കാവ്യയ്ക്ക് ഇനി ഒരു ആഘോഷവും ഇല്ലല്ലോ.

33-ാം പിറന്നാള്‍

1984 സെപ്റ്റംബര്‍ 19 ന് ജനിച്ച കാവ്യയുടെ മുപ്പത്തിമൂന്നാം പിറന്നാണ് ഇന്ന്. കാസര്‍ഗോട്ടെ നീലേശ്വരത്ത് ജനിച്ച് മലയാള സിനിമയുടെ നായിക വസന്തമായി പാറി നടന്ന കാവ്യയുടെ പിറന്നാള്‍ ഇത്തവണ ആരും ശ്രദ്ധിക്കാതെ പോയിരിക്കുകയാണ്.

ബാലതാരമായി സിനിമയിലേക്ക്

1991 ല്‍ പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ് കാവ്യ മാധവന്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചിരുന്നത്. ശേഷം ഒരുപാട് സിനിമകളില്‍ അഭിനയിച്ച കാവ്യ കഴിഞ്ഞ വര്‍ഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന സിനിമയിലായിരുന്നു അവസാനമായി അഭിനയിച്ചത്.

ദിലീപുമായുള്ള വിവാഹം


നടന്‍ ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു നടന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴെക്കും സന്തോഷത്തോടെ ജീവിച്ച കുടുംബത്തില്‍ കഷ്ടകാലം വന്നിരിക്കുകയാണ്.

ദിലീപ് ഇല്ലാതെ എന്ത് ആഘോഷം

ആദ്യ വിവാഹം പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നെങ്കിലും ദിലീപിനെ വിവാഹം കഴിച്ച് സ്വപ്‌നം കണ്ട ജീവിതത്തിലേക്ക് നടക്കുന്നതിനിടെയായിരുന്നു ദിലീപ് ജയിലിലായി പോവുന്നത്.

കാവ്യയും കുടുങ്ങും?


നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനി പറഞ്ഞ മേഡം കാവ്യ മാധവനാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെ കാവ്യയ്ക്ക് നേരെയും പോലീസ് അന്വേഷണം വ്യപിച്ചിരുന്നു.

English summary
Kavya Madhavan turned a year older on Tuesday even as she has a sword hanging over her head in connection with an ongoing investigation into the kidnapping and sexual assault of an actress

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X