»   » പ്രിയ സുഹൃത്തുക്കളെ, വിവാഹം പച്ചക്കള്ളം; കാവ്യ

പ്രിയ സുഹൃത്തുക്കളെ, വിവാഹം പച്ചക്കള്ളം; കാവ്യ

Posted By:
Subscribe to Filmibeat Malayalam

വിവാഹ വാര്‍ത്ത നിഷേധിച്ച് ഫേസ്ബുക്കില്‍ കാവ്യ മാധവന്റെ വിശദീകരണം. തന്നെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ ആരോ കരുതിക്കൂട്ടിയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് കാവ്യ ഫേസ്ബുക്കിലൂടെ അറിയിച്ചു.

വിവാഹം പോലൊരു സുപ്രധാനകാര്യം നടക്കുമ്പോള്‍ തീര്‍ച്ചയായും അക്കാര്യം നിങ്ങളെ അറിയിക്കും എന്ന് പറഞ്ഞ കാവ്യ സഹജീവികളെ പരിഗണിക്കുകയും മാനിക്കുകയും വേദനിപ്പിക്കാതിരിക്കുകയും ചെയ്യുക എന്ന സാമാന്യ മാന്യത കാത്തു സൂക്ഷിക്കേണ്ടതല്ലെ എന്നും ചോദിക്കുന്നു. മറ്റുള്ളവരെ വേദനിപ്പിച്ച് സന്തോഷിക്കുന്ന ആരോ ആണ് വാര്‍ത്തയ്ക്ക് പിന്നിലെന്നും കാവ്യ ആരോപിച്ചു.

Kavya Madhavan

വിവാഹ മോചനത്തിന് ശേഷം കാവ്യയെ ഒരു കൂട്ടം ആക്രമിക്കുന്നത് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടാണ്. അന്നേ അവര്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. അടുത്തിടെ അമ്പലങ്ങളില്‍ വഴിപാടും പ്രാര്‍ത്ഥനയുമായി നടക്കുന്ന കാവ്യയെ കണ്ടപ്പോള്‍ ഗോസിപ്പുവീരന്മാന്‍ അത് വിവാഹത്തിന് വേണ്ടിയാണെന്നങ്ങ് ഉറപ്പിച്ചു. തനിക്കല്ല ചേട്ടനാണ് കല്യാണം എന്ന് വിശദീകരിച്ച് കാവ്യ രംഗത്ത് വന്നപ്പോള്‍ ആ വാര്‍ത്തയും കെട്ടടങ്ങിയതായിരുന്നു.

അപ്പോഴാണ് പുതിയ വാര്‍ത്ത പുറത്തു വിട്ടത്. സിനിമാ ലോകത്തെ ഒരു സാങ്കേതിക വിദഗ്ധനുമായി കാവ്യ പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ആ സാങ്കേതിക വിദഗ്ധന്‍ ക്യാമറാ മാന്‍ സഞ്ജുവാണെന്നും ഇരുവര്‍ക്കും ഉടന്‍ വിവാഹമുണ്ടെന്നും പറഞ്ഞ് വാര്‍ത്തകള്‍ വന്നു. ഇതിനുള്ള മറുപടിയുമായാണ് കാവ്യ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

മേക്ക് ഓവര്‍ കാവ്യ ആളാകെ മാറി

English summary
Rumours were in air which stated that actress Kavya Madhavan is all set to enter wedlock with the cameraman Sanjay Menon. But, again Kavya Madhavan disappoints her fans and slams the news.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X