»   » ആദ്യമായി ഫാഷന്‍ ഷോയില്‍ പങ്കെടുത്ത കാവ്യയെ കണ്ട് ആരാധകര്‍ ഞെട്ടി, ഇത്രയ്ക്കു വേണമായിരുന്നോ..?

ആദ്യമായി ഫാഷന്‍ ഷോയില്‍ പങ്കെടുത്ത കാവ്യയെ കണ്ട് ആരാധകര്‍ ഞെട്ടി, ഇത്രയ്ക്കു വേണമായിരുന്നോ..?

Posted By:
Subscribe to Filmibeat Malayalam

ആദ്യമായി ഫാഷന്‍ ഷോയില്‍ പങ്കെടുത്ത പ്രശസ്ത താരം കാവ്യാ മാധവനെ കണ്ട് ആരാധകരൊക്കെ ഒന്നു ഞെട്ടി. ക്യാറ്റ് വാക്ക് ചെയ്യാനൊന്നും അറിയാത്ത കാവ്യ അറിയുന്ന പണിക്ക് പോയാല്‍ പോരായിരുന്നോ എന്നു ചോദിച്ചു പോകും. എന്തായാലും നടി മീരാ നന്ദനും ആന്‍ അഗസ്റ്റിനും കൈ പിടിച്ച് കൂടെ നടക്കാന്‍ ഉണ്ടായതു കൊണ്ട് രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ...

എം.ഫോര്‍ മാരി ഡോം കോമും കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സൈറ്റായ ലക്ഷ്യയും ചേര്‍ന്നു നടത്തിയ ഫാഷന്‍ ഷോയിലാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കാവ്യ എത്തിയത്.

ആദ്യമായി ഫാഷന്‍ ഷോയില്‍ പങ്കെടുത്ത കാവ്യയെ കണ്ട് ആരാധകര്‍ ഞെട്ടി, ഇത്രയ്ക്കു വേണമായിരുന്നോ..?

ഇതുവരെ ഒരു ഫാഷന്‍ ഷോയിലും കാവ്യാ മാധവനെ ആരും കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ, ആദ്യമായി റാംപിലെത്തുന്ന കാവ്യയെ കാണാന്‍ എല്ലാവര്‍ക്കും ആകാംഷയായിരുന്നു. എന്നാല്‍, പ്രതീക്ഷകളൊക്കെ തെറ്റി, കാവ്യ ക്യാറ്റ് വാക്കൊന്നും നടത്തിയില്ല.

ആദ്യമായി ഫാഷന്‍ ഷോയില്‍ പങ്കെടുത്ത കാവ്യയെ കണ്ട് ആരാധകര്‍ ഞെട്ടി, ഇത്രയ്ക്കു വേണമായിരുന്നോ..?

കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സൈറ്റായ ലക്ഷ്യയുടെ പരിപാടിയായതു കൊണ്ടു മാത്രമാണ് താന്‍ റാംപില്‍ എത്തിയതെന്ന് കാവ്യ പറയുന്നു. റാംപില്‍ വരണമെന്ന് ഒരാഗ്രഹമുണ്ടായിരുന്നു. നല്ല ടെന്‍ഷനോടെയാണ് റാംപില്‍ ചുവടുവെച്ചതെന്ന് താരം പറയുന്നു.

ആദ്യമായി ഫാഷന്‍ ഷോയില്‍ പങ്കെടുത്ത കാവ്യയെ കണ്ട് ആരാധകര്‍ ഞെട്ടി, ഇത്രയ്ക്കു വേണമായിരുന്നോ..?

സിനിമയില്‍ എത്തുന്ന ഒട്ടുമിക്ക താരങ്ങളും ഏതെങ്കിലും ഫാഷന്‍ ഷോയില്‍ ചുവടുവെക്കാറുണ്ട്. എന്നാല്‍, കാവ്യാ മാധവന്‍ ഒരു ഫാഷന്‍ ഷോയിലും പങ്കെടുത്തിരുന്നില്ല. കാവ്യയെ ആരും വിളിച്ചില്ലേ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. ഫാഷന്‍ ഷോകളില്‍ പങ്കെടുക്കാന്‍ പലരും വിളിച്ചിരുന്നു. എന്നാല്‍, ക്യാറ്റ് വാക്ക് നടത്താന്‍ ധൈര്യമില്ലാത്തതു കൊണ്ട് വേണ്ടെന്നു വെക്കുകയായിരുന്നു. ഇതാദ്യത്തെ അനുഭവമാണെന്നും കാവ്യ പറഞ്ഞു.

ആദ്യമായി ഫാഷന്‍ ഷോയില്‍ പങ്കെടുത്ത കാവ്യയെ കണ്ട് ആരാധകര്‍ ഞെട്ടി, ഇത്രയ്ക്കു വേണമായിരുന്നോ..?

നടി മീരയും ആന്‍ അഗസ്റ്റിനും ഫാഷന്‍ ഷോയില്‍ കാവ്യക്കൊപ്പം പങ്കെടുത്തിരുന്നു. എന്തുകൊണ്ട് ഇവരെ മാത്രം കാവ്യ ക്ഷണിച്ചുവെന്ന ചോദ്യത്തിന് കാവ്യ പറഞ്ഞതിങ്ങനെ. ഇവര്‍ രണ്ടു പേരും തന്റെ നല്ല സുഹൃത്തുക്കളാണ്. ലക്ഷ്യയുടെ പരിപാടിക്ക് തന്നോടൊപ്പം ഇവരും വേണമെന്നും ആഗ്രഹിച്ചു.

ആദ്യമായി ഫാഷന്‍ ഷോയില്‍ പങ്കെടുത്ത കാവ്യയെ കണ്ട് ആരാധകര്‍ ഞെട്ടി, ഇത്രയ്ക്കു വേണമായിരുന്നോ..?

റാംപിലെത്തിയ കാവ്യയെ കണ്ട പലര്‍ക്കും ചോദിക്കാനുള്ള ചോദ്യം കാവ്യ സ്ലിമ്മായോ എന്നാണ്. കൂടുതല്‍ സുന്ദരിയായാണ് കാവ്യ എത്തിയത്.

English summary
Kavya Madhavan walks the ramp during fashion show conducted by Lakshya and M4marry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam