മീര ജാസ്മിനെ എല്ലാവരും മറന്നു, പിറന്നാള്‍ ആശംസകളുമായി കാവ്യ മാധവന്‍

By Aswini

വ്യക്തി ജീവിതത്തില്‍ എന്ത് തന്നെയായാലും, എങ്ങിനെ തന്നെയായാലും മീര ജാസ്മിന്‍ എന്ന അഭിനേത്രിയുടെ കഴിവില്‍ സംവിധായകര്‍ക്കോ പ്രേക്ഷകര്‍ക്കോ യാതൊരു വിശ്വാസക്കുറവുമില്ല. എന്നാല്‍ വിവാഹ ശേഷം മീരയെ എല്ലാവരും മറക്കുകയാണോ.

തന്റെ സഹപ്രവര്‍ത്തകയെ മറക്കാതെ കാവ്യ മാധവനുണ്ട്. ഇന്ന്, ഫെബ്രുവരി 15 ന് മീര ജാസ്മിന്റെ പിറന്നാളാണ്. പ്രിയ കൂട്ടുകാരിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് കാവ്യാ മാധവന്‍ എത്തി.

പിറന്നാള്‍ ആശംസകള്‍

മീര ജാസ്മിനെ എല്ലാവരും മറന്നു, പിറന്നാള്‍ ആശംസകളുമായി കാവ്യ മാധവന്‍

ഫേസ്ബുക്കിലൂടെയാണ് കാവ്യ മീര ജാസ്മിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്

കാവ്യയും മീരയും

മീര ജാസ്മിനെ എല്ലാവരും മറന്നു, പിറന്നാള്‍ ആശംസകളുമായി കാവ്യ മാധവന്‍

പെരുമഴക്കാലം എന്ന ചിത്രത്തിന് വേണ്ടിയാണ് കാവ്യ മാധവനും മീര ജാസ്മിനും ഒന്നിച്ചഭിനയിച്ചത്. ചിത്രത്തില്‍ ഇരുവരുടെയും മത്സരിച്ചുള്ള അഭിനയം പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു

മീര ജാസ്മിന്‍ എന്ന അഭിനേത്രി

മീര ജാസ്മിനെ എല്ലാവരും മറന്നു, പിറന്നാള്‍ ആശംസകളുമായി കാവ്യ മാധവന്‍

സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ അഭിനയ രംഗത്തെത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ കുസൃതി പിന്നീടങ്ങോട്ട് മീര അവതരിപ്പിച്ച കഥാപാത്രങ്ങളിലുമുണ്ടായിരുന്നു. അത് തന്നെയാണ് നടിയെ പ്രേക്ഷകരുടെ പ്രിയങ്കരി ആക്കിയതും

അന്യഭാഷയിലേക്ക്

മീര ജാസ്മിനെ എല്ലാവരും മറന്നു, പിറന്നാള്‍ ആശംസകളുമായി കാവ്യ മാധവന്‍

മലയാളത്തില്‍ അഭിനയിത്തില്‍ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച മീര അന്യഭാഷ ചിത്രങ്ങളിലേക്കും കടന്നു. തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ ഒത്തിരി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് അവിടെയും മുന്‍നിരയില്‍ ഇരുന്നു.

ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍

മീര ജാസ്മിനെ എല്ലാവരും മറന്നു, പിറന്നാള്‍ ആശംസകളുമായി കാവ്യ മാധവന്‍

പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെയാണ് ദേശീയ - സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഒരേ കടല്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ വീണ്ടും സസ്ഥാന പുരസ്‌കാരം നേടി. കസ്തൂരി മാന്‍ എന്ന ചിത്രത്തിന് തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി. അച്ചുവിന്റെ അമ്മ, രസതന്ത്രം, കല്‍ക്കട്ട ന്യൂസ് തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X