കമല്‍ ഹസന്റെ ഡ്യൂപ്പിനൊപ്പം കാവ്യ മാധവന്‍
കണ്ണന്‍ ദേവന്റെ പരസ്യത്തില്‍ മോഹന്‍ലാലിന്റെ ഡയലോഗാണ്, ഉയരം കൂടുംന്തോറും ചായയ്ക്ക് മധുരം കൂടുമെന്ന്. എന്നാല്‍ കാവ്യ അതില്‍ ചെറിയ തിരുത്തലുകള്‍ വരുത്തുന്നു. ചായയ്ക്ക് മാത്രമല്ല, ഉയരം കൂടുമ്പോള്‍ ചില സൗഹൃദത്തിനും മധുരം കൂടുമെന്ന്.
ആകാശവാണി എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് കിട്ടിയ പുതിയ കൂട്ടുകാരനൊപ്പം കാവ്യ മാധവന്‍ നില്‍ക്കുന്ന ഫോട്ടോയാണ് താഴെ കാണുന്നത്. ഉയരം കൂടുമ്പോള്‍ ചായയ്ക്ക് മാത്രമല്ല, ചില സൗഹൃദ മധുരങ്ങളുടെയും സ്വാദ് കൂടാറുണ്ടെന്ന തലക്കെട്ടോടെ കാവ്യ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്.

ഏഴ് അടി നാലിഞ്ച് ഉയരമുള്ള ശ്രീധര്‍ എന്ന ഈ ഹൈദരാബാദുകാരന്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ഉയരം കൂടിയ സാങ്കേതിക വിദഗ്ദനാണ്. ദശാവതാരം എന്ന സിനിമയില്‍ ഏഴടി ഉയരമുള്ള കമല്‍ ഹസന്‍ കഥാപാത്രത്തിന് ഡ്യൂപ്പ് കൂടെയായിരുന്ന ഇദ്ദേഹം ഒട്ടേറെ ജോലികള്‍ ഒറ്റയ്ക്ക് ചെയ്യുമത്രെ.
ആകാശം മുട്ടെ ഉയരം തോന്നിപ്പിക്കുമ്പോഴും വിനയം കൊണ്ട് തല കുനിക്കുന്ന വന്മരങ്ങളെ പോലെ, ആകാശവാണി എന്ന ചിത്രത്തിന്റെ സെറ്റിലാകെ സൗഹൃദത്തിന്റെ നല്ല നിമിഷങ്ങള്‍ സമ്മാനിച്ചു ഈ സഹൃദയന്‍ എന്ന് കാവ്യ മാധവന്‍ പറയുന്നു.


Click it and Unblock the Notifications